കടുവയെ പിടികൂടാന്‍ കൂട് എത്തിച്ചു

ബത്തേരി: വയനാട് വയനാട് വാകേരിയിലെ നരഭോജി കടുവയെ പിടികൂടാനായി കൂട് എത്തിച്ചു. ചെതലയം റേഞ്ച് ഓഫീസില്‍ നിന്നാണ് കൂട് എത്തിച്ചത്. കൂട് സ്ഥാപിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് വനംവകുപ്പ് വ്യക്തമാക്കി. മയക്കുവെടിയും കൂടും വിജയിച്ചില്ലെങ്കില്‍ എല്ലാ നടപടി ക്രമങ്ങളും കൃത്യമായി പാലിച്ച് കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് ഇന്നലെ ഇറങ്ങിയിരുന്നു.