പോലീസ് മുന്നറിയിപ്പ്..! ആര്‍ബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേനെ ഓണ്‍ലൈന്‍ തട്ടിപ്പ് : പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

ആര്‍.ബി.ഐ ഉദ്യോഗസഥരെന്ന വ്യാജേനെ ബാങ്ക് ഇടപാടുകാരെ ഫോണ്‍ മുഖാന്തിരം ബന്ധപ്പെട്ട ശേഷം എടിഎം കാലാവധി അടുത്ത ദിവസം അവസാനിക്കുമെന്നും, പുതിയ കാര്‍ഡ് ലഭിക്കുന്നതിനായി കാര്‍ഡ് വിവരങ്ങളും, ഫോണിലേക്ക് വരുന്ന വണ്‍ ടൈം പാസ് വേര്‍ഡ് നമ്പറും നല്‍കണമെന്നും ആവശ്യപ്പെട്ട് ശേഷം മുഴുവന്‍വിരങ്ങളും തന്ത്രപൂര്‍വ്വം ചോദിച്ച് മനസ്സിലാക്കി ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും വന്‍തുക പിന്‍വലിക്കുകയാണ് സംഘം ചെയ്യുന്നത്. ഇത്തരം തട്ടിപ്പുമായി ബന്ധപ്പെട്ട് വയനാട് സൈബര്‍സെല്ലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു ലക്ഷത്തോളം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് പരാതികളുടെ അടിസ്ഥാനത്തില്‍ അതത് അക്കൗണ്ടുകളുടെ ട്രാന്‍സാക്ഷന്‍ ബ്ലോക്ക് ചെയ്തതായി പോലീസ് അറിയിച്ചു.ബാങ്ക് സംബന്ധമായ വിവരങ്ങള്‍ ചോദിച്ചുവരുന്ന എല്ലാ കോളുകളും ഒഴിവാക്കണമെന്നും ബാങ്കുമായി നേരിട്ട് ബന്ധപ്പെട്ട് മാത്രമേ എടിഎം, അക്കൗണ്ട് നമ്പര്‍ മുതലായ വിവരങ്ങള്‍ പങ്കുവെക്കാന്‍ പാടുള്ളൂവെന്നും പോലീസ് അറിയിച്ചു. ഇത്തരം തട്ടിപ്പുകളില്‍പ്പെടുന്നവര്‍ 24 മണിക്കൂറിനുള്ളില്‍തന്നെ ബാങ്കുമായോ പോലീസുമായോ ബന്ധപ്പെടേണ്ടതാണെന്നും ജില്ല പോലീസ് മേധാവി അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍