ദേശീയ തല അബാക്കസ് പരീക്ഷയില്‍ റാങ്കുകള്‍ കരസ്ഥമാക്കി വയനാട് സ്വദേശികള്‍
എടവക: ബാംഗ്ലൂരില്‍ വെച്ച് നടന്ന ബി സ്മാര്‍ട്ട് അബാക്കസ് ദേശീയ തല പരീക്ഷയില്‍ റാങ്കുകള്‍ കരസ്ഥമാക്കി വയനാട് സ്വദേശികള്‍. കല്ലോടി സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ഐറിന്‍ മരിയ മൂന്നാം റാങ്കും, മാനന്തവാടി ഹില്‍ബ്ലൂംസ് സ്‌കൂളിലെ വിദ്യാര്‍ത്ഥി അലക്‌സ് ഗ്ലീസണ്‍ നാലാം റാങ്കുമാണ് കരസ്ഥമാക്കിയത്. 8 മിനുട്ടിലുള്ളില്‍ 100 ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്ന പരീക്ഷയില്‍ 4 മിനിറ്റുകള്‍ കൊണ്ട് ശരിയുത്തരം കണ്ടെത്തിയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ഇതോടെ ഇരുവരും ഇന്റര്‍നാഷണല്‍ ലെവല്‍ പരീക്ഷയ്ക്കും യോഗ്യത നേടി. അബാക്കസ് ട്രൈനറായ ഉമ്മു ഇര്‍ഫാനയുടെ കീഴിലാണ് അബാക്കസ് പഠനം നടത്തുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍