പാല്‍ചുരത്തില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ചു നിന്നു

പാല്‍ചുരം: കൊട്ടിയൂര്‍ - പാല്‍ചുരത്തില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ചു നിന്നു. ക്യാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ആലപ്പുഴ സ്വദേശി ബിന്ദുലാല്‍ (54) നെഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ രാത്രി 11 മണിയോടെയാണ് ആശ്രമം ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട ലോറി മണ്‍തിട്ടയില്‍ ഇടിച്ച ശേഷം മരത്തില്‍ തങ്ങി നിന്നത്. കമ്പളക്കാടു നിന്ന് മംഗലാപുരത്തേക് പോകുന്ന കെ.എല്‍ 19 എല്‍ 5155 ലോറിയാണ് അപകടത്തില്‍ പെട്ടത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍