കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; യാത്രക്കാര്‍ക്ക് നിസാര പരിക്ക്

ബത്തേരി: പുല്‍പ്പള്ളിയില്‍ നിന്നും തൃശ്ശൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. രാവിലെ എട്ടുമണിക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ് ആറാം മൈലിനും മൂന്നാം മൈലിനും ഇടയില്‍ വനമേഖലയില്‍ വച്ചാണ് അപകടത്തില്‍ പെട്ടത്.യാത്രക്കാരായ പതിനഞ്ചോളം പേര്‍ക്ക് നിസാര പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇവരെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.ബസ് റോഡില്‍ നിന്നും വലതുവശത്തേക്ക് തെന്നി മറിയുകയായിരുന്നു . മഴയും അമിത വേഗതയുമാകാം കാരണമെന്ന് സംശയിക്കുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍