കാട്ടാന ശല്യം തുടര്‍ക്കഥയാകുന്നു

നിരവില്‍പ്പുഴ: നിരവില്‍പ്പുഴയിലെ സമീപ പ്രദേശങ്ങളായ മട്ടിലയം, മരാടി, കുഞ്ഞോം തുടങ്ങിയ ജനവാസ മേഖലകളില്‍ കാട്ടാന ആക്രമണം തുടര്‍ക്കഥയാവുകയാണ്. മട്ടിലയം ചേമ്പിലോട് ഭാഗങ്ങളില്‍ തുടര്‍ച്ചയായുള്ള ഒറ്റയാന്റെ ആക്രമണത്തില്‍ വാഴത്തോട്ടങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്.വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. കുരങ്ങ്, കാട്ടുപോത്ത്, പന്നി എന്നിവ കൃഷിയിടങ്ങളിലേക്കിറങ്ങി കൃഷി നശിപ്പിക്കുന്നത് ഈ മേഖലകളില്‍ പതിവാണ്. ഇന്നലെ രാത്രിയും നൂറുകണക്കിന് വാഴകളാണ് നശിപ്പിക്കപ്പെട്ടത്.ജനവാസ മേഖലകളിലും, കൃഷി ഇടങ്ങളിലും കാട്ടാന ശല്യം രൂക്ഷമാകുമ്പോളും കെട്ടുകാഴ്ച്ചപോലെ കെട്ടിവെച്ച ഫെന്‍സിങ് സംവിധാനത്തിലെ അപാകതകള്‍ പരിഹരിച്ച് സുരക്ഷ ഒരുക്കാനുള്ള നടപടികള്‍ വനംവകുപ്പ് സ്വീകരിക്കുന്നില്ല എന്നത് നിരാശാ ജനകമാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍