OPEN NEWSER

Monday 15. Sep 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പുലിയെ പിടിക്കാന്‍ പോലീസ് പുപ്പുലിയായി..! ബാലപീഡനക്കേസിലെ പ്രതിയായ വൈദികന്‍ സജി ജോസഫിനെ റിമാണ്ട് ചെയ്തു; പ്രതിയെ കുടുക്കിയത് വയനാട് ജില്ലാ പോലീസിന്റെ നിതാന്ത ജാഗ്രതയും, കുറ്റന്വേഷണ മികവും

  • Kalpetta
18 Jul 2017

ബാലഭവനിലെ അന്തേവാസികളായ ആണ്‍കുട്ടികളെ പീഡിപ്പിച്ച വൈദീകന്‍ കൊട്ടിയൂര്‍ സ്വദേശി സജി ജോസഫ് (45)നെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. 13.07.17 ന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അഞ്ച് ദിവസംകൊണ്ട് മുങ്ങിയ പ്രതിയെ പിടികൂടുകയായിരുന്നു. ദക്ഷിണേന്ത്യ മുഴുവന്‍ പിടിപാടുള്ള വൈദികനെ വലയിലാക്കിയത് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ നിതാന്ത ജാഗ്രതയും അന്വേഷണ മികവും.

വയനാട്ടിലെ ബാലഭവനിലെ അന്തേവാസികളായ ആണ്‍കുട്ടികളെ ബാലഭവന്‍ നടത്തിപ്പ്കാരനായ വൈദികന്‍ പീഡിപ്പിച്ചതായി ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വനിത പോലീസ് ഇന്‍സ്പെകടര്‍ ഉഷാകുമാരി കുട്ടികളുടെ മൊഴിയെടുത്തതുമുതല്‍ ജില്ലാ പോലീസ് നിതാന്ത ജാഗ്രതയിലായിരുന്നു. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 13.07.17 നാണ് മീനങ്ങാടി പോലീസ് ഐപിസി 377, പോക്സോ ആക്ടിന്റെ 9,10 ഉപവകുപ്പുകള്്#,ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസറ്റര്‍ ചെയ്ത ഉടന്‍ തന്നെ ജില്ലാ പോലീസ് മേധാവി രാജ്പാല്‍ മീണയുടെ കീഴില്‍ കല്‍പ്പറ്റ ഡൈവൈഎസ്പി മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ മീനങ്ങാടി പോലീസ് ഇന്‍സ്പെക്ടര്‍ പളനി, വൈത്തിരി പോലീസ് ഇന്‍സ്പെക്ടര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം പ്രതിക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിക്കുകയായിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്ത ഉടന്‍ തന്നെ മീനങ്ങാടി പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ എഎസ്ഐ സുരേഷ് ബാബു, എസ്.സി.പി.ഒ ചന്ദ്രന്‍, സിപിഒ ബിപിന്‍, കമ്പളക്കാട് സ്റ്റേഷനിലെ സിപിഒ ഷാജഹാന്‍ എന്നിവര്‍ നേരെ അംഗമാലിക്കുപോകുകയായിരുന്നു. വൈദികന്‍ ഉല്‍പ്പെടുന്ന സന്ന്യാസി സമൂഹത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് സംഘം പോയത്. അവിടെയെത്തിയ സംഘത്തിന് വൈദികനെകുറിച്ചുള്ള ചില നിര്‍ണ്ണായക സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് ഇവര്‍ ആന്ധ്ര പ്രദേശിലേക്ക് പോകുകയായിരുന്നു. ഇതിനിടയില്‍ കല്‍പ്പറ്റ ഡിവൈഎസ്പി മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ സൈബര്‍സെല്ലിന്റെയും, മംഗലാപുരം ക്രൈം സ്‌ക്വാഡിന്റേയും നേതൃത്വത്തില്‍ മംഗലാപുരം കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. സജി ജോസഫിന്‍രെ താമരശ്ശേരിയിലുള്ള ാെരു ബന്ധുവിലേക്ക് അന്വേഷണമെത്തുകയും ഇയ്യാള്‍ക്ക് മംഗലാപുരത്ത് തോട്ടവും മറ്റും ഉണ്ടെന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഡിവൈഎസ്പിയും സംഘവും മംഗലാപുരം കേന്ദ്രീകരിച്ച് വലനെയ്യാന്‍ തുടങ്ങിയത്.

ആന്ധ്യയിലെത്തിയ അന്വേഷസംഘം അഞ്ച് ദിവസത്തോളം രാപ്പകല്‍ ഭേദമില്ലാതെ നടത്തിയ അന്വേഷണത്തില്‍ വൈദികന്റെ ചരിത്രം മുഴുവന്‍ ചികഞ്ഞെടുത്തു. ഇയ്യാള്‍ ആദ്യം ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും ഇത്തരത്തിലുള്ള സ്വഭാവദൂഷ്യം കൊണ്ടാണ് വയനാട്ടിലേക്ക് മാറ്റിയതെന്നും അന്വേഷണ സംഘത്തിന് അറിയാന്‍ കഴിഞ്ഞു. ആന്ധ്രയിലെ അന്വേഷണസംഘം ഊര്‍ജ്ജിതമായുള്ള അന്വേഷണവുമായി മുന്നോട്ട് പോകവെ ഡിവൈഎസ്പി മുഹമ്മദ് ഷാഫിയുടേയും, വൈത്തിരി പോലീസ് ഇന്‍സ്പെക്ടര്‍ രാധാകൃഷ്ണന്റേയും അന്വേഷണത്തില്‍ പ്രതി മംഗലാപുരത്തുണ്ടെന്ന് വ്യക്തമാകുകയും പ്രതിയുടെ ബന്ധുവിനെ കൊണ്ട് പ്രതിയെ നാട്ടിലേക്കെത്തിക്കുകയും ചെയ്യുകയായിരുന്നു. സൈബര്‍സെല്ലിന്‍രെ കാര്യക്ഷമമായ സഹകരണവും, മാംഗ്ലൂര്‍ ക്രൈം സ്‌ക്വാഡിന്റെ പിന്തുണയും യഥാസമയം ലഭിച്ചതിനാലാണ് ഇയ്യാളുടെ വാസസ്ഥലം കമ്ടെത്താന്‍ കഴിഞ്ഞതെന്ന് പോലീസ് പറ#്ഞു. ഇന്നലെ രാത്രിയോടെ താമരശ്ശേരിവെച്ച് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.  ഇന്ന് രാവിലെ കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാണ്ട് ചെയ്തു. ബാലഭവനിലെ മറ്റ് കുട്ടികള്‍ക്കും പീഡനമേല്‍ക്കേണ്ടതായി വന്നിട്ടുണ്ടോയെന്നുള്ള കാര്യവും അന്വേഷിച്ചുവരുന്നതായി കല്‍പ്പറ്റ ഡിവൈഎസ്പി മുഹമ്മദ് ഷാഫി പറഞ്ഞു. ചുരുക്കത്തില്‍ പ്രതിയുടെ ഓരോ ചലനവും മനസ്സിലാക്കി രക്ഷപ്പെടാനുള്ള പഴുതുകളടച്ച് ജില്ലാ പോലീസ് നടത്തിയ ഓപ്പറേഷന്‍ പോലീസ് സേനയ്ക്ക് ഒരു മുതല്‍ക്കൂട്ടാവുകയാണെന്ന് നിസംശയം പറയാം.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ അധ്യാപിക മരിച്ചു
  • കുറുവ ദ്വീപ് മനോഹരിയായി, പ്രവേശനം പുനരാരംഭിച്ചു.
  • പ്രിയങ്ക ഗാന്ധി എംപിയുടെ മണ്ഡല പര്യടനം: മാധ്യമങ്ങള്‍ അകലം പാലിക്കുന്നു
  • ജോസ് നെല്ലേടത്തിന് നാട് വിട നല്‍കി
  • വയനാട് ജില്ലയിലെ മികച്ച പച്ചത്തുരുത്തുകള്‍ക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം
  • എംഡിഎംഎ യുമായി യുവാവും യുവതിയും എക്‌സൈസിന്റെ പിടിയില്‍
  • ചൂരല്‍മല മുണ്ടക്കൈ ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി എം. പി.
  • വെടിയുണ്ടകളുമായി യുവാവ് പിടിയില്‍
  • അനുമതിയില്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി ജെസിബി, ടിപ്പര്‍ പിടിച്ചെടുത്തു
  • നിരവധി മോഷണക്കേസിലെ പ്രതി പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show