കെ.ഡബ്ല്യു.എ വനിതാ വേദി രൂപീകരിച്ചു.
കുവൈറ്റ്: കുവൈറ്റ് വയനാട് അസോസിയേഷന്‍ (കെ.ഡബ്ല്യു.എ ) വനിതാ അംഗങ്ങളുടെ വികസനവും അവരുടെ ആവശ്യങ്ങള്‍ക്ക് കൃത്യസമയത്ത് ഇടപെടല്‍ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ വനിതാവേദി രൂപീകരിച്ചു.പുതുതായി തിരഞ്ഞെടുക്കപ്പെട്ട വനിതാവേദി കമ്മിറ്റിയില്‍ കണ്‍വീനര്‍ പ്രസീത വയനാട്, ജോയിന്റ് കണ്‍വീനര്‍ ജിഷ മധു, കെഡബ്ല്യുഎ വൈസ് പ്രസിഡന്റ് മിനി കൃഷ്ണ എന്നിവര്‍ക്കൊപ്പം ആര്യ ബത്തേരി, മേഴ്സി മീനങ്ങാടി, രമണി മേപ്പാടി, സുലോചന, ജിഷ കേണിച്ചിറ എന്നിവരും അംഗങ്ങളാണ്.
കെഡബ്ല്യുഎ പ്രസിഡന്റ് ബ്ലെസണ്‍ സാമുവല്‍, സെക്രട്ടറി ജിജില്‍ മാത്യു, ട്രഷറര്‍ അജേഷ് സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് അലക്സ് മാനന്തവാടി എന്നിവരുടെ സാന്നിധ്യത്തില്‍ അഡൈ്വസറി ബോര്‍ഡ് അംഗം മുബാറക്ക് കാമ്പ്രത്ത് പ്രസീഡിംഗ് ഓഫീസറായി തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി.
വനിതാ അംഗങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് ടീം ഊന്നല്‍ നല്‍കുന്നതെന്നും അവര്‍ക്കായി പൊതുവായി വിവിധ വികസന, സേവന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട വനിതാവേദി കണ്‍വീനര്‍ പ്രസീത അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍