ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു

മീനങ്ങാടി: മീനങ്ങാടി കൊളഗപ്പാറയില്‍ വെച്ച് കാറിടിച്ച് ബുള്ളറ്റ് യാത്രികനായ യുവാവ് മരിച്ചു. മുണ്ടക്കുറ്റി താളിപ്പാറ കൊട്ടാരംകുന്ന് വീട്ടില്‍ ജിജോ (35) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം. ബത്തേരിയില്‍ തട്ടുകട നടത്തിവന്നിരുന്ന ജിജോ അങ്ങോട്ടു പോകുന്നതിനിടെ എതിരെ വന്ന കാര്‍ ബുള്ളറ്റിലിടിച്ചാണ് അപകടം സംഭവിച്ചത്. തെറിച്ച് റോഡില്‍ വീണ ജി ജോ തത്ക്ഷണം മരിക്കുകയായിരുന്നു. ഭാസിയുടേയും, സുശീലയുടേയും മകനാണ് ജിജോ. ഷിജോ, ഷില്ലി എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ശേഷം സംസ്‌കാരം മുണ്ടക്കറ്റി ലൂദറന്റ് പള്ളി സെമിത്തേരിയില്‍ നടക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍