OPEN NEWSER

Tuesday 14. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഒടുവില്‍ നാട്ടുകാര്‍ക്ക് ആശ്വാസം; കടുവയെ പിടികൂടി

  • National
14 Feb 2023

 

കുടക്:കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ കുട്ടയില്‍ രണ്ടുപേരുടെ ജീവന്‍ അപഹരിച്ച നരഭോജി കടുവയെ വനംവകുപ്പ് സംഘം പിടികൂടി. കുട്ട ചൂരിക്കാട് കാപ്പി തോട്ടത്തില്‍ ബന്ധുക്കളായ ചേതന്‍ (18) , രാജു (65) എന്നിവരെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കടുവ കൊലപ്പെടുത്തിയത്. ഇന്നലെ മുതല്‍ കാപ്പിത്തോട്ടത്തിന്റെ പരിസരത്ത് വനംവകുപ്പ് കോമ്പിംഗ് ഓപ്പറേഷന്‍ നടത്തിയാണ് കടുവയെ  പിടികൂടിയത്. ഇരുവരെയും കൊലപ്പെടുത്തിയതിന് അല്‍പ്പം അകലെ നാനാച്ചി ഗേറ്റിന് സമീപത്ത് വെച്ചാണ്  കടുവയെ പിടികൂടിയത്.

രണ്ട് പേരുടെ ജീവന്‍ അപഹരിച്ചതിന് പിന്നാലെ  പ്രദേശവാസികള്‍ക്കിടയില്‍ ഭീതിയുടെ അന്തരീക്ഷമായിരുന്നു. രണ്ടാമതൊരാളുടെ ജീവന്‍ കടുവ അപഹരിച്ചതിന് പിന്നാലെ വനംവകുപ്പിനെതിരെ നാട്ടുകാര്‍ രോഷം പ്രകടിപ്പിച്ചിരുന്നു. ഇന്നലെ മാനന്തവാടി ഗോണിക്കുപ്പ അന്തര്‍ സംസ്ഥാന പാത നാട്ടുകാര്‍ ഉപരോധിച്ചിരുന്നു. ഓപ്പറേഷനുമായി മുന്നിട്ടിറങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയെ മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു.ഇന്ന് പുലര്‍ച്ചെ കോമ്പിംഗ് ഓപ്പറേഷന്‍ ആരംഭിച്ച വനംവകുപ്പ് ഷാര്‍പ്പ് ഷൂട്ടര്‍മാരും ഡോക്ടര്‍മാരും നൂറിലധികം വനപാലകരും അടങ്ങുന്ന എട്ട് ടീമുകളെ രൂപീകരിച്ച് തിരച്ചില്‍ ആരംഭിക്കുകയായിരുന്നു . ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് ഓപ്പറേഷന്‍ പൂര്‍ത്തിയായത്.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനം തട്ടിയതായി സംശയം: സൈക്കിള്‍ യാത്രികനായ പന്ത്രണ്ട്കാരന്‍ മരിച്ചു
  • സ്‌കൂട്ടര്‍ മോഷണം ; യുവാവ് പിടിയില്‍
  • വയനാട് കാഞ്ഞിരത്തിനാല്‍ ഭൂസമരം: സുപ്രീം കോടതി ഇടപെടലില്‍ പ്രതീക്ഷയോടെ കുടുംബം
  • കാട്ടാനയ്ക്ക് മുന്നില്‍ നിന്ന് മാധ്യമപ്രവര്‍ത്തകന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പ്രദേശത്ത് ആനശല്യം രൂക്ഷം
  • ദ്വാരകയില്‍ പരസ്യ മദ്യപാനവും നഗ്‌നനതാ പ്രദര്‍ശനവും: വിദ്യാര്‍ത്ഥികളും വ്യാപാരികളും ദുരിതത്തില്‍
  • കുടുംബശ്രീ ലോകോത്തര വിപണികള്‍ക്കൊപ്പം അഭിവൃദ്ധിപ്പെട്ടു: മന്ത്രി കെ.എം ഷാജി
  • കെഎസ്ആര്‍ടിസിയിലെ 'ഫ്രീ' യാത്ര; തേങ്ങയും വെളിച്ചെണ്ണയും വാങ്ങാന്‍ വയനാട്ടില്‍ നിന്നും കുറ്റിയാടിയിലേക്ക് വണ്ടി കയറി വീട്ടമ്മമാര്‍!
  • സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു; ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല
  • കടമാന്‍തോട് പദ്ധതി യാഥാര്‍ത്ഥ്യമാക്കണം: കര്‍ഷകസംഘം
  • കള്ളാടി മണ്ണിടിച്ചില്‍;അപകട മേഖലയിലെ മണ്ണ് മൂന്ന് ദിവസത്തിനകം മാറ്റാന്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി : മന്ത്രി ടി സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show