ഡാമില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി.
കാരാപ്പുഴ: കൊട്ടത്തോണി മറിഞ്ഞ് കാരാപ്പുഴ ഡാം റിസര്‍വോയറില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. വാഴവറ്റ ഏഴാം ചിറ ചീപ്രം കോളനിയിലെ ബാലന്റെ ഭാര്യ മീനാക്ഷി (38) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.അഗ്നി രക്ഷ സേനാംഗങ്ങളാണ് റിസര്‍വോയറില്‍ പൊങ്ങിയ മൃതദേഹം പുറത്തെടുത്തത്. ഭര്‍ത്താവിനോടൊപ്പം വിറക് ശേഖരിക്കാന്‍ കൊട്ടത്തോണിയില്‍ പോകുന്നതിനിടെ ഞായറാഴ്ചയായിരുന്നു അപകടം. കല്‍പ്പറ്റ, ബത്തേരി അഗ്നി രക്ഷാ സേനകള്‍,തുര്‍ക്കി ജീവന് രക്ഷാ സമിതി, പനമരം റെസ്ക്യൂടീമംഗങ്ങള്, നാട്ടുകാര്‍ സംയുക്തമായി 2 ദിവസം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍