അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; യാത്രക്കാര്‍ക്ക് നിസാര പരിക്കുകള്‍

തോല്‍പ്പെട്ടി: തോല്‍പ്പെട്ടി നായ്ക്കട്ടി പാലത്തിന് സമീപത്ത് വെച്ച്കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു.തെലുങ്കാനയില്‍ നിന്നും ശബരിമലയ്ക്ക് പുറപ്പെട്ട അഞ്ചംഗ അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാറാണ് ഇന്ന് പുലര്‍ച്ചെ മറിഞ്ഞത്. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.അപകടത്തില്‍ ആര്‍ക്കും ഗുരുതര പരിക്കുകള്‍ ഇല്ല. നായ്ക്കട്ടി പാലവും പരിസരവും അപകടാവസ്ഥയിലായിട്ടും ശാശ്വത പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ ഉപേക്ഷ കാണിക്കുന്നതായി ആരോപണമുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍