കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്ക്
മാനന്തവാടി:കെ.എസ്.ആര്‍.ടി.സി ബസ്സും ഇന്നോവ കാറും കൂട്ടിയിടിച്ച് ആറു പേര്‍ക്ക് പരിക്കേറ്റു. മൂളിത്തോട് സ്വദേശികളായ ബെന്നി (51), സുലൈമാന്‍(40), കമ്മന സ്വദേശിനി പ്രമീള (71), സുനില്‍ (32),എന്നിവര്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.ഇവരെ കൂടാതെ രണ്ടുപേര്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം മടങ്ങി . ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. വൈകുന്നേരം ആറ് മണിയോടെ ബാവലിക്കും കാട്ടിക്കുളത്തിനും ഇടയിലായിരുന്നു അപകടം. മൈസൂരില്‍ നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസ്സും, മൈസൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് അപകടത്തില്‍പെട്ടത്. മാനന്തവാടിയില്‍ നിന്നെത്തിയ അഗ്‌നി രക്ഷയൂണിറ്റും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.അപകടത്തില്‍ കാറിനകത്ത് ഡ്രൈവറെ നാട്ടുകാരാണ് ഏറെ പരിശ്രമിച്ച് പുറത്തെടുത്തത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍