പനമരത്ത് അടച്ചുപൂട്ടിയ ബിവറേജ് ഔട് ലെറ്റ് മാനന്തവാടി നഗരസഭയിലെ പെരുവകയിലേക്ക് കൊണ്ടുവരാനുള്ള നീക്കം അണിയറയില്‍ സജീവം. നിയമപ്രകാരമുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിച്ചതായും, അടുത്തദിവസംതന്നെ മദ്യശാല തുറക്കാന്‍ സാധ്യതയുണ്ടെന്നും സൂചന. എന്നാല്‍ പെരുവകയില്‍ വിദേശമദ്യശാല ഒരു കാരണവശാലും തുറക്കാന്‍ അനുവദിക്കുകയില്ലെന്ന പ്രഖ്യാപനവുമായി രാപ്പകല്‍ സമരവുമായി നാട്ടുകാര്‍ രംഗത്ത്.
പനമരത്തെ അടച്ചുപൂട്ടിയ ബിവറേജ് കോര്‍പ്പറേഷന്റെ വില്‍പനശാല കൗണ്ടര്‍ മാനന്തവാടി പെരുവകയിലേക്ക് മാറ്റാനുള്ള നീക്കം ഊര്‍ജ്ജിതം. ഇതിന്റെ ഭാഗമായുള്ള നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ലൈസന്‍സും പെരുവക ഔട് ലെറ്റിന് ലഭിച്ചു കഴിഞ്ഞതായി ഓപ്പണ്‍ ന്യൂസറിന് റിപ്പോര്‍ട്ട് ലഭിച്ചു. പനമരത്ത് നിന്നും നീരട്ടാടി ഭാഗത്തേക്ക് മാറ്റിയ മദ്യശാലക്കെതിരെ പ്രദേശവാസികള്‍ പ്രതിഷേധമുയര്‍ത്തുകയും ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രസ്തുത മദ്യശാല മാനന്തവാടിയിലേക്ക് വരുന്നത്. രാഷ്ട്രീയ ഇടപെടലുകളും ഈ നീക്കത്തിന് പിന്നിലുണ്ടെന്ന് വ്യക്തമാണ്. ആദിവാസി വീട്ടമ്മമാരുടെ നേതൃത്വത്തില്‍ മാനന്തവാടി ബിവറേജിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ മാനന്തവാടിയിലെ ഔട്ലെറ്റാണ് പെരുവകയ്ക്ക് വരുന്നതെന്നായിരുന്നു പൊതുജനം ആദ്യം കരുതിയിരുന്നത്. എന്നാല്‍ പനമരത്തെ ബിവറേജ് രഹസ്യമായി പെരുവകയിലേക്ക് നീക്കാനുള്ള അണിയറപ്രവര്‍ത്തനങ്ങളാണ് നടന്നുവന്നതെന്ന് ഇപ്പോള്‍ വ്യക്തമാകുന്നത്. കല്‍പ്പറ്റ വെയര്‍ഹൗസില്‍ പെരുവക ബിവറേജിലേക്കുള്ള മദ്യകുപ്പികളില്‍ ലേബലുകള്‍ ഒട്ടിക്കുന്നതുവരെയുള്ള നടപടികള്‍ പൂര്‍ത്തിയായതായി ഓപ്പണ്‍ ന്യൂസര്‍ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൂടാതെ നാളെ രാവിലെ ബിവറേജ് തുറക്കാനുള്ള ശ്രമം നടക്കുമെന്നും സൂചനലഭിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍