OPEN NEWSER

Friday 15. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സ്വകാര്യ ബസ്സില്‍ പിക്കപ്പ് ജീപ്പിടിച്ചു നാല് പേര്‍ക്ക് നിസാര പരിക്ക്

  • Mananthavadi
23 Aug 2022

കാട്ടിക്കുളം: മാനന്തവാടി - കാട്ടിക്കുളം റോഡില്‍ മജിസ്‌ട്രേറ്റ് കവലയ്ക്ക് സമീപം  സ്വകാര്യ ബസ്സില്‍ പിക്കപ്പ് ജീപ്പിടിച്ച് 4 പേര്‍ക്ക് നിസാര പരിക്കേറ്റു. ബസ് ഡ്രൈവര്‍ പനവല്ലി കോമത്ത് സുരേഷ് (39 ), പനവല്ലി സ്വദേശിനി സോണിയ (39) എന്നിവര്‍ വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. പിക്കപ്പിലുണ്ടായിരുന്ന ഇരിട്ടി പൂളക്കുറ്റി സ്വദേശി അഖില്‍ (26), കണിച്ചാര്‍ സ്വദേശി സജി ( 51) എന്നിവര്‍ മാനന്തവാടി സെന്റ് ജോസഫ്‌സ് ആശുപത്രിയിലും ചികിത്സ തേടി.ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. തിരുനെല്ലിയില്‍ നിന്നും മാനന്തവാടിക്ക് വരുന്ന ശ്രീഹരി ബസ്സും, എതിരെ വന്ന പിക്കപ്പുമാണ് അപകടത്തില്‍പ്പെട്ടത്. ബസ്സില്‍ വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാരുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് പിക്കപ്പില്‍ കുടുങ്ങിയ ഡ്രൈവറെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. എന്നാല്‍ ഇദ്ദേഹത്തിന് കാര്യമായ പരിക്കൊന്നും പറ്റിയില്ലെന്നാണ് ലഭ്യമായ വിവരം.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   01-Sep-2022

wkm84z


LATEST NEWS

  • എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ടീ ഫാക്ടറി തൊഴിലാളി വിഷയം: പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും: വയനാട് ജില്ലാ കളക്ടര്‍
  • എസ്.എസ്.എല്‍.സി വിജയത്തിളക്കത്തില്‍ വയനാട് ജില്ല; വിജയ ശതമാനം 99.59
  • പെരുവകയില്‍ മാലിന്യം തള്ളിയ ലോറി കസ്റ്റഡിയില്‍; മൂന്ന് പേരെ അറസ്റ്റ് ചെയ്തു
  • വയനാടന്‍ കാപ്പിക്ക് പുതുജീവനേകി കേര പദ്ധതി: കര്‍ഷകര്‍ക്ക് 1.10 ലക്ഷം ധനസഹായം
  • ഫിസിയോ തെറാപ്പിയില്‍ നൂതന ചികിത്സാ സൗകര്യങ്ങളൊരുക്കി ബത്തേരി താലൂക്ക് ആശുപത്രി
  • സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് , 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വേനല്‍ മഴ തുടര്‍ച്ചയായി ലഭിച്ചിട്ടും കബനി നദിയില്‍ ജലനിരപ്പുയരാത്തത് ആശങ്കയ്ക്കിടയാക്കുന്നു
  • വേനല്‍ മഴ തുടര്‍ച്ചയായി ലഭിച്ചിട്ടും കബനി നദിയില്‍ ജലനിരപ്പുയരാത്തത് ആശങ്കയ്ക്കിടയാക്കുന്നു
  • ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി തട്ടിപ്പ്; പണം തട്ടി മുങ്ങിയയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കി കല്‍പ്പറ്റ പോലീസ്
  • റോഡില്‍ ഇന്ധനം പരന്നൊഴുകി വീണ്ടും അപകടം; ഇന്നും ബൈക്ക് യാത്രികന് പരിക്കേറ്റു; ഒരാഴ്ചയ്ക്കിടെ അപകടത്തില്‍പ്പെട്ടത് എട്ട് വാഹനങ്ങള്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show