ഓള് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് വയനാട് ജില്ലാ സമ്മേളനംനടത്തി
കല്‍പ്പറ്റ: ഓള് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് വയനാട് ജില്ലാ സമ്മേളനം കേരള വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. എം.എല്‍.എ മാരായ ടി.സിദ്ധിഖ്, ഒ.ആര്.കേളു എന്നിവര്‍ കരാറുകാരെ ആദരിച്ചു. ,എസ്.എസ്.എല്‍.സി,ഹയര്‍സെക്കണ്ടറി പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി ചെന്നിക്കര മെമന്റോ നല്കി ആദരിച്ചു. വര്‍ക്കിങ്ങ് പ്രസിഡന്റ് എ.കെ ഷാജഹാന്, സംസ്ഥാന സെക്രട്ടറി സജി മാത്യു.എം.സി.മുഹമ്മദലി, കെ.എം കുര്യാക്കോസ്, ജില്ലാ സെക്രട്ടറി എം.പി സണ്ണി, അനില്‍കുമാര്‍, ജോസഫ് കാട്ടുപ്പാറ, പി.കെ അയൂബ് എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ കരാറുകാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി ഉണ്ടാക്കുകയും 5 ലക്ഷം രൂപ വരെയുള്ള പ്രവൃത്തികള്‍ ഇ ടെണ്ടറി ല്‍ നിന്നും ഒഴിവാക്കുവാനും വേണ്ടിയുള്ള നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.വയനാട് ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്തതു കൊണ്ട് മറ്റ് ജില്ലകളില്‍ നിന്നുള്ള മെറ്റീരിയല്‍സ് ആണ് വയനാട്ടില്‍ ഉപയോഗിച്ചു വരുന്നത് .വയനാട് ജില്ലയില്‍ ക്വാറികള്‍ തുടങ്ങുന്നതിന് പെര്‍മിറ്റ് കൊടുക്കാന്‍ പറ്റുമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചു വരുന്നുണ്ട്,ഓള് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് വയനാട്പുതിയ ഭാരവാഹികളായി പതിമൂന്നംഗം കമ്മിറ്റിയെ തിരഞ്ഞെടുത്തു.എം.പി.സണ്ണി (ജില്ലാ പ്രസിഡന്റ്) ,പി.കെ.അയ്യൂബ്(ജന. സെക്രട്ടറി) ട്രഷറര്‍ (വി.ജെ. ഷാജി ) എന്നിവരെ തിരഞ്ഞെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍