യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പുല്‍പ്പള്ളി: മാടല്‍ തോട്ടങ്കര ബിജു (41) വിനെയാണ് ഇരിപ്പുട്-മാടല്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 11 മണിയോടെ വീടിന് പുറത്ത് പോയ ബിജുവിനെ ഉച്ചയായിട്ടും കാണാത്തതിനെതുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് തോട്ടില്‍ മരിച്ച നിലയില്‍ ബിജുവിനെ കണ്ടെത്തിയത്. കനത്ത മഴയായതിനാല്‍ നിറഞ്ഞു കിടന്ന തോട്ടില്‍ കാല്‍ വഴുതി വീണതാണോയെന്നാണ് സംശയം. പുല്‍പ്പള്ളി പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി .പോസറ്റ്‌മോര്‍ട്ടത്തിന്‌ശേഷം മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. ദേവസ്യ - മറിയക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ ജിന്‍സി , മക്കള്‍ ആന്‍ മരിയ, അലന്‍. സഹോദരങ്ങള്‍: ഷിബു, ബിജി, അമ്പിളി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍