OPEN NEWSER

Monday 17. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പുഴയില്‍ തലയറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം;ആത്മഹത്യയെന്ന് നിഗമനം; തിരച്ചിലില്‍ തല കണ്ടെത്തിയില്ല 

  • Mananthavadi
06 Jul 2022

മാനന്തവാടി: മാനന്തവാടി ചങ്ങാടക്കടവ്  പാലത്തിന് താഴെയായി പുഴയില്‍ തലയറ്റ നിലയില്‍  പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് നിഗമനം. പാലത്തിന്റെ കൈവരിയില്‍ തൂങ്ങി മരിച്ചയാളുടെ മൃതദേഹം അഞ്ചോ ആറോ ദിവസങ്ങള്‍ക്ക് ശേഷം തലയറ്റ് താഴെ പുഴയില്‍ പതിച്ചതാകാമെന്നാണ് പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ വ്യക്തമാകുന്നത്. ഇത് സാധൂകരിക്കും വിധത്തില്‍ പാലത്തിന്റെ കൈവരിയില്‍ കെട്ടിയ നിലയില്‍ ഒരു കയറും, കയറിന്റെ അറ്റത്ത് മൃതദേഹ അവശിഷ്ടവും കണ്ടെത്തിയിരുന്നു. സമീപത്ത് ഒരു പ്ലാസ്റ്റിക് കവറിലായി മരിച്ചയാളുടേതെന്ന് കരുതുന്ന ഒരു ടോര്‍ച്ചും കണ്ടെത്തി. മൃതദേഹത്തിന്റെ തലക്കായി ഫയര്‍ഫോഴ്‌സും, ജീവന്‍ രക്ഷാസമിതി അംഗങ്ങളും തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. 

സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അനേഷണം നടത്തിവരുന്നുണ്ട്.  165 സെമി ഉയരത്തോടും ഇരുനിറത്തോടും ,ഒത്ത ശരീരത്തോടും കൂടിയതാണ് മൃതദേഹം. കറുത്ത പാന്റ് ധരിച്ചതിന് മുകളിലായി നീല കരയോട് കൂടിയ വെള്ള മുണ്ടും ദേഹത്ത് വെള്ള ബനിയനും, അതിന് മുകളിലായി കറുത്ത കളറോട് കൂടിയ ഫുള്‍ കൈ ഷര്‍ട്ടും പ്രസ്തുത ഷര്‍ട്ടിന് മുകളിലായി കാക്കി കളര്‍ എന്ന് തോന്നിക്കുന്ന ഹാഫ് കൈ ഷര്‍ട്ടും ധരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കറുപ്പ് കളര്‍ ചെരുപ്പാണ് ധരിച്ചിട്ടുള്ളത് ഇടത് കൈ തണ്ടയില്‍ ടൈമാക്‌സ് കമ്പനിയുടെ സ്വര്‍ണ്ണ നിറത്തിലുള്ള വില കൂടിയ വാച്ച് ധരിച്ചിട്ടുണ്ട്. വലത് കാല്‍ ഉപ്പൂറ്റിയില്‍ ക്രേപ് ബാന്‍ഡേജ് ചുറ്റികെട്ടിയ നിലയിലും ബാന്‍ഡേജിനുള്ളില്‍ പഴയ മുറിവുള്ളതായും കാണുന്നുണ്ട്. കൂടാതെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഡോളോ ഗുളികയും തീപ്പെട്ടിയുമുണ്ടായിരുന്നു. ഇദ്ദേഹത്തെ പറ്റി വിവരം ലഭിക്കുന്നവര്‍ മാനന്തവാടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്.

ബന്ധപ്പെടേണ്ട നമ്പറുകള്‍ : 

മാനന്തവാടി പോലീസ് സ്റ്റേഷന്‍ - 04935-240232

എസ്‌ഐ മാനന്തവാടി -9497980816

ഇന്‍സ്പെക്ടര്‍ മാനന്തവാടി-9497987199

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎ യുമായി യുവാവ് പിടിയില്‍
  • വയനാട് ജില്ലയില്‍ മാല പൊട്ടിക്കുന്ന സംഘം സജീവം ; ജാഗ്രത പാലിക്കുക വയനാട് പോലീസ്
  • വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി അറസ്റ്റില്‍
  • ശ്രീറാം ഫിനാന്‍സിനെതിരെ മാനന്തവാടിയിലും വായ്പ തട്ടിപ്പ് പരാതി; സാങ്കേതിക തകരാറാണ് കാരണമെന്ന് ഫിനാന്‍സ് അധികൃതര്‍
  • വര്‍ണ്ണാഭമായി വയനാട് ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷം
  • സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാനും ഭാവിതലമുറയ്ക്ക് കൈമാറാനും പ്രതിജ്ഞയെടുക്കണം: മന്ത്രി ടി സിദ്ദീഖ്
  • ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; അന്തര്‍ സംസ്ഥാന പരിശോധന നടത്തി
  • സംതൃപ്തിയോടെ ഓണമുണ്ണാന്‍ ശക്തമായ വിപണി ഇടപെടല്‍ ഉറപ്പാക്കും: മന്ത്രി ടി സിദ്ദീഖ്
  • എച്ച്.ഐ.വി എയ്ഡ്‌സ് ബോധവത്ക്കരണം: വയനാട് ജില്ലാതല മാരത്തോണ്‍ നടത്തി
  • സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി അഡ്വ ടി സിദ്ദീഖ് പതാക ഉയര്‍ത്തും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show