കാട്ടുപന്നിയുടെ ആക്രമണത്തില്‍ വയോധികന് പരിക്ക്
പുല്‍പ്പള്ളി: കാട്ടുപന്നിയുടെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു. കല്ലുവയല്‍ ഇളവതി ബാലനാണ്(73) വലതുകാലിന് ഗുരുതര പരിക്കേറ്റത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. വയലില്‍ കിളക്കുകയായിരുന്ന ബാലന് നേരെ രണ്ട് കാട്ടുപന്നികള്‍ പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാലന്റെ വലതുകാലില്‍ ശസ്ത്രക്രിയ നടത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍