കര്‍ണാടകയില്‍ വാഹനാപകടം: വയനാട് സ്വദേശിയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്

കര്‍ണാടക: കര്‍ണാടകയില്‍ സിനിമ ഷൂട്ടിംഗിനായി പോയ സംഘത്തിന്റെ ജീപ്പില്‍ ലോറിയിടിച്ച് 3 പേര്‍ക്ക് പരിക്കേറ്റു. പുല്‍പ്പള്ളി പട്ടാണിക്കൂപ്പ് സ്വദേശി ജാഫര്‍ സാദിഖ്, തൃശൂര്‍ സ്വദേശി ശ്യാം സി മോഹന്‍, ആലപ്പുഴ സ്വദേശി സുഭാഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ 4 മണിയോടെ ഗുണ്ടല്‍പേട്ട ടൗണില്‍ വെച്ചായിരുന്നു അപകടം. കെബി ക്രോസ് 456കെഎം എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി പോയതായിരുന്നു പരിക്കേറ്റ സംഘം. ലൊക്കേഷനും മറ്റും പരിശോധിക്കുന്നതിനായി റോഡരികില്‍ നിര്‍ത്തിയിട്ട ജീപ്പിലിരിക്കുമ്പോള്‍ നിയന്ത്രണം വിട്ട ലോറി ജീപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നൂവെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. ശ്യാം സി മോഹന്‍ , സുഭാഷ് എന്നിവരെ ഗുരുതര പരിക്കുകളോടെ മൈസുറിലെ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ എത്തിച്ച ശേഷം പിന്നീട് വിദഗ്ധ ചികിത്സാര്‍ത്ഥം അവിടെ നിന്നും തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ചിത്രത്തിലെ നായകന്‍ ജാഫറിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ നിന്നും സംവിധായകനും മറ്റു അണിയറപ്രവര്‍ത്തകരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. ആര്‍ എസ് രാജീവ് തിരക്കഥ എഴുതി ബിജു പണിക്കശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയാണ് കെ ബി CROSS 456 കി.മി. അപകടത്തോടെ ഷൂട്ടിങ് നിര്‍ത്തിയ അണിയറ പ്രവര്‍ത്തകര്‍ നാട്ടിലേക്ക് തിരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍