ചങ്ങാടക്കടവ് വാഹനാപകടം: അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ടുപോയി

മാനന്തവാടി: മാനന്തവാടി ചങ്ങാടക്കടവ് പാലത്തില്‍ നിയന്ത്രണം വിട്ട കാറിടിച്ച് മരിച്ച 2 അതിഥി തൊഴിലാളികളുടേയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയി. ഉത്തര്‍പ്രദേശ് ബല്‍റാംപൂര്‍ സ്വദേശികളായ ദുര്‍ഗാ പ്രസാദ് (37 ) ,തുള്‍സിറാം (30 ) എന്നിവരാണ് കഴിഞ്ഞദിവസമുണ്ടായ അപകടത്തില്‍ മരിച്ചത്. തുളസിറാം കാറിന്റെ ഇടിയുടെ ആഘാതത്തില്‍ പാലത്തില്‍ നിന്ന് തെറിച്ച് പുഴയില്‍ വീഴുകയും പിന്നീട് മാനന്തവാടി ഫയര്‍ഫോഴ്സ് വന്ന് പുഴയില്‍ നിന്ന് മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. ദുര്‍ഗാ പ്രസാദ് വാഹനം ഇടിച്ച് പരിക്കേറ്റ് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ പിന്നീട് മരണപ്പെടുകയായിരുന്നു. ഇവരുടെ കൂടെ ഉണ്ടായിരുന്ന അഗ്യാറാം എന്നയാള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ നിര്‍ദ്ദേശ പ്രകാരം മാനന്തവാടി തഹസില്‍ദാര്‍ എന്‍ ജെ അഗസ്റ്റിന്‍, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍, മാനന്തവാടി പോലീസ്, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൃത്യമായ ഇടപെടലിനെ തുടര്‍ന്നാണ് മൃതദേഹങ്ങള്‍ നാട്ടിലേക്കയച്ചത്. ജില്ലാ നിര്‍മ്മിതി കേന്ദ്രം സബ് കോണ്‍ട്രാക്ട് തൊഴിലാളിയായിരുന്ന ഇരുവരേയും 1.4 ലക്ഷം രൂപ ചെലവഴിച്ചാണ് നാട്ടിലേക്ക് അയച്ചത്. മൃതദേഹങ്ങള്‍ ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ എത്തിക്കുകയും അവിടെ നിന്നും ലക്നൗ വിമാനത്താളത്തിലേക്കും തുടര്‍ന്ന് ആംബുലന്‍സില്‍ നാട്ടിലെത്തിക്കുകയും ചെയ്യും. ഇവര്‍ക്കൊപ്പം ഇവരുടെ സഹോദരങ്ങളും അപകടത്തില്‍ നിന്നും രക്ഷപ്പെട്ടസുഹൃത്ത് അഗ്യാറാമും അനുഗമിക്കുന്നുണ്ട്.്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍