വേളാങ്കണ്ണി തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങവെ കാറപകടം; പുല്‍പ്പള്ളി സ്വദേശി മരിച്ചു; 4 പേര്‍ക്ക് പരിക്ക്

പുല്‍പ്പള്ളി: കൂനൂര്‍ മേട്ടുപാളയം മലമ്പാതയില്‍ ബുര്‍ളിയാറിന് സമീപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു പുല്‍പ്പള്ളി സ്വദേശി മരിച്ചു. 4 പേര്‍ക്ക് പരുക്കേറ്റു. പുല്‍പ്പള്ളി കാണികുളത്ത് വീട്ടില്‍ ജോസ് (65) ആണ് മരിച്ചത്. വേളാങ്കണ്ണി തീര്‍ത്ഥാടനം കഴിഞ്ഞ് മേട്ടുപ്പാളയം വഴി വയനാട്ടിലേക്ക് വരുന്ന വഴി ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. ജോസിന്റെ മകന്‍ ജോബിഷ് (35),ജോബിഷിന്റെ മകള്‍ അനാമിക (9), ഭാര്യ പിതാവ് മാനന്തവാടി പുതുശേരി വെള്ളായിക്കല്‍ തോമസ് (68), പുതുശേരി സ്വദേശി റിട്ട. പോലീസ് ഉദ്യേഗസ്ഥന്‍ ജോര്‍ജ് (60)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോയമ്പത്തൂര്‍ വണ്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ജോസിന്റെ മൃതദേഹം മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍