18 കിലോയോളം കഞ്ചാവുമായി വയനാട് സ്വദേശികള്‍ പാലക്കാട് പിടിയില്‍

പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ 17. 300 കിലോഗ്രാം കഞ്ചാവുമായി രണ്ട് വയനാട് സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ബത്തേരി പുളിക്കല്‍ വീട് എ.വി ജോണി (51), പള്ളിക്കുന്ന് കൈറ്റിയാരത്ത് വീട് ജോസഫ് (62) എന്നിവരാണ് പിടിയിലായത്. പാലക്കാട് എസ്.പി വിശ്വനാഥ് , സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. അശോകന്‍ എന്നിവരുടെ നിര്‍ദ്ദേശത്തില്‍ ചേര്‍പ്പുളശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ സുജിത്ത്, എസ്.ഐ സുനില്‍ എന്നിവരും, സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിനായുള്ള പോലീസ് സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ചെറുപ്പുളശ്ശേരി ടൗണിനു സമീപത്തുള്ള ബീവറേജ് നോട് ചേര്‍ന്നു കിടക്കുന്ന ആളൊഴിഞ്ഞ പറമ്പില്‍ വെച്ചാണ് പ്രതികളെ പിടികൂടിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍