ശബരിമലയില്‍ കൂടുതല്‍ ഇളവ്; മണ്ഡലമകരവിളക്ക് ഉത്സവം നെയ്യഭിഷേകത്തിന് അനുമതി
ശബരിമലയില്‍ കൂടുതല്‍ ഇളവ്, മണ്ഡലമകരവിളക്ക് ഉത്സവ നെയ്യഭിഷേകത്തിന് അനുമതി. ഭക്തര്‍ക്ക് നേരിട്ട് രാവിലെ 7 മുതല്‍ വൈകിട്ട് 12 വരെ നെയ്യഭിഷേകത്തിന് അനുമതി. പ്രതിദിന ഭക്തരുടെ എണ്ണം 66,000 ആയി ഉയര്‍ത്താനും തീരുമാനം. തീര്‍ഥാടനത്തിനായി കാനന പാത വഴിയുള്ള യാത്ര അനുവദിക്കും.പമ്പാ സ്നാനം, നീലിമല കയറ്റം തുടങ്ങിയ അനുവദിച്ചിട്ടും നെയ്യഭിഷേകത്തിന് ഇന്നാണ് അനുമതി നല്‍കിയത്. ഭക്തര്‍ ഇരുമുടിക്കെട്ടില്‍ കൊണ്ടു വരുന്ന നെയ്യ് ശ്രീകോവിലില്‍ അഭിഷേകം ചെയ്തു നല്കാന് അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നായിരുന്നു മണ്ഡലമകരവിളക്ക് ഉത്സവം നെയ്യഭിഷേകത്തിന് അനുമതി നല്‍കിയത്.പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുമുള്ള ട്രാക്ടറുകളിലെ ചരക്കു നീക്കത്തിന് നിയന്ത്രണം കര്‍ശനമാക്കി. രാത്രിയും പകലും 12 മുതല്‍ 3 മണി വരെയാണ് അനുമതി. നിയന്ത്രണം സന്നിധാനത്തേക്കുള്ള ശര്‍ക്കര ഉള്‍പ്പടെയുള്ളവയുടെ നീക്കത്തെ ബാധിച്ചിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍