OPEN NEWSER

Thursday 25. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രാജ്യത്ത് പ്രതിദിന കൊവിഡ് വാക്‌സിനേഷന്‍ 1 കോടി പിന്നിട്ടു

  • National
05 Dec 2021

രാജ്യത്ത് പ്രതിദിന കൊവിഡ് വാക്‌സിനേഷന്‍ 1 കോടി പിന്നിട്ടു. ശനിയാഴ്ച വരെ രാജ്യത്ത് 127.5 കോടി കൊവിഡ് വാക്‌സിനാണ് വിതരണം ചെയ്തത്. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ െ്രെഡവ് ആണ് ഇന്ത്യയിലേതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം നവംബര്‍ മാസത്തില്‍ പ്രതിദിനം ശരാശരി 59.32 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ നല്‍കി. ഈ വര്‍ഷം മേയില്‍ പ്രതിദിനം 19.69 ലക്ഷം ഡോസുകളും വിതരണം ചെയ്തു. ഒക്ടോബറില്‍ പ്രതിദിനം ശരാശരി 55.77 ലക്ഷം ഡോസുകളും സെപ്റ്റംബറില്‍ 78.69 ലക്ഷവും ഓഗസ്റ്റില്‍ 59.29 ലക്ഷവും നല്‍കി.

84.8 ശതമാനം പേര്‍ക്ക് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയിട്ടുണ്ടെന്നും 50 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് ലഭിച്ചിട്ടുണ്ടെന്നുമാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. ജനുവരി 16നാണ് ഇന്ത്യയില്‍ രാജ്യവ്യാപകമായി വാക്‌സിനേഷന്‍ െ്രെഡവ് ആരംഭിച്ചത്.

അതേസമയം രാജ്യത്തെ നാലാമത്തെ ഒമിക്രോണ്‍ കേസ് മുംബൈയില്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. സിംബാബ്വേയില്‍ നിന്ന് ഗുജറാത്തിലെ ജാംനഗറില്‍ തിരിച്ചെത്തിയ 72കാരനും കര്‍ണാടകയിലെ ബെംഗളൂരുവില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ പൗരനും അനസ്‌തെറ്റിസ്റ്റായ ഡോക്ടര്‍ക്കും നേരത്തെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show