OPEN NEWSER

Saturday 19. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നില മെച്ചപ്പെടുത്തി ഇന്നത്തെ സ്വര്‍ണ വില, ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില

  • Keralam
04 Dec 2021

തിരുവനന്തപുരം: ഇന്നത്തെ സ്വര്‍ണവില  ഇന്നലത്തെ സ്വര്‍ണ വിലയെ അപേക്ഷിച്ച് വര്‍ധിച്ചു. ഇന്നലെ 4445 രൂപയായിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ വില. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് ഇന്നത്തെ സ്വര്‍ണ വില 4475 രൂപയാണ്.കഴിഞ്ഞ 10 ദിവസത്തിനിടെ സ്വര്‍ണ്ണവിലയില്‍ 450 രൂപയോളം  കുറവുണ്ടായി. നവംബര്‍ 25 ന് 4470 രൂപയായിരുന്നു സ്വര്‍ണ വില.  നവംബര്‍ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണവില വര്‍ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയാണ് ഇന്നത്തേത്. 

നവംബര്‍ 19 ലെ വിലയില്‍ നിന്ന് ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായ നവംബര്‍ 20 ന് ശേഷമാണ് സ്വര്‍ണ വില മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നത്. പിന്നീട് വീണ്ടും ഇടിഞ്ഞ് 4470 ല്‍ എത്തിയ ശേഷം വീണ്ടും ഉയര്‍ന്ന് 4505 ല്‍ എത്തി. ഇവിടെ നിന്നാണ് സ്വര്‍ണവില വീണ്ടും കുറഞ്ഞ് ഡിസംബര്‍ ഒന്നിന് ഇന്നലെ 4460 രൂപയിലെത്തിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നലത്തെ സ്വര്‍ണ വില പവന് 35560 രൂപയായിരുന്നു. ഇന്നത്തെ സ്വര്‍ണവിലയും പവന് 35800 രൂപയാണ്. 24 കാരറ്റ് വിഭാഗത്തില്‍ ഇന്നലത്തെ സ്വര്‍ണ വില ഗ്രാമിന് 4849 രൂപയാണ്. ഇന്നത്തെ സ്വര്‍ണ വിലയും ഗ്രാമിന് 4882 രൂപയാണ്.

 

അടിയന്തിര ഘട്ടങ്ങളില്‍ എളുപ്പത്തില്‍ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമായി  സ്വര്‍ണം മാറാനുള്ള പ്രധാന കാരണം. ഇക്കാലങ്ങള്‍ക്കിടെയുണ്ടായ വിലക്കയറ്റത്തോട്  സാധാരണക്കാര്‍ പൊരുതിയത് പ്രധാനമായും സ്വര്‍ണ വിലയെ ആയുധമാക്കിയാണ്. അതിനാല്‍ തന്നെ ഓരോ ദിവസത്തെയും സ്വര്‍ണവില  കൂടുന്നതും കുറയുന്നതും ഉയര്‍ന്ന പ്രാധാന്യത്തോടെയാണ് ജനം കാണുന്നത്.

 

മുകളില്‍ പറഞ്ഞിരിക്കുന്ന സ്വര്‍ണവിലയില്‍ (ഏീഹറ ുൃശരല) ജിഎസ്ടി, പണിക്കൂലി തുടങ്ങിയ ഘടകങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല. കേരളത്തില്‍ പല സ്വര്‍ണാഭരണ ശാലകളും വ്യത്യസ്ത നിരക്കുകളിലാണ് സ്വര്‍ണം വില്‍ക്കുന്നത് എന്നതിനാല്‍ ഉപഭോക്താക്കള്‍ ജ്വല്ലറികളിലെത്തുമ്പോള്‍ ഇന്നത്തെ സ്വര്‍ണ വില ചോദിച്ച് മനസിലാക്കണം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സ്വര്‍ണവിലയില്‍  വര്‍ധനവും ഇടിവുമുണ്ടായി.

 

ആഭരണം വാങ്ങാന്‍ പോകുന്നവര്‍ ഹാള്‍മാര്‍ക്കുള്ള സ്വര്‍ണം തന്നെ വാങ്ങാന്‍ ശ്രമിക്കുക. ഹോള്‍മാര്‍ക്ക് ഉള്ളതും ഇല്ലാത്തതുമായ സ്വര്‍ണത്തിന്റെ വിലയില്‍ വ്യത്യാസമുണ്ടാവില്ല. സ്വര്‍ണാഭരണ ശാലകള്‍ ഹോള്‍മാര്‍ക്ക് സ്വര്‍ണമേ വില്‍ക്കാവൂ എന്ന് നിയമമുണ്ട്. ഇതിന് കാരണം ഹോള്‍മോര്‍ക്ക് സ്വര്‍ണത്തിന്റെ ഗുണമേന്മയിലുള്ള ഉറപ്പാണ്. അതിനാല്‍ ആഭരണം വാങ്ങുമ്പോള്‍ ഹാള്‍മാര്‍ക്ക് മുദ്രയുണ്ടെന്ന് ഉറപ്പുവരുത്തുക.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സ്‌കൂളിലെ റാഗിങ്; ആറുപേര്‍ക്ക് സസ്‌പെന്‍ഷന്‍
  • പുതിയ വില്ലേജിലെ പുതിയ വീടിനായി കണ്ണും നട്ട് നീലി; നീലിയും കുടുംബവും ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  • ദുരന്തബാധിത പ്രദേശത്തെ ഉന്നതിക്കാര്‍ക്ക് പുതിയ വില്ലേജില്‍ വീട് ഒരുക്കും ;13 കുടുംബങ്ങളിലെ 57 പേര്‍ക്ക് സ്വപ്നഭവനം ഒരുങ്ങും
  • കര്‍ഷക കടാശ്വാസ കമ്മീഷന്‍ അദാലത്ത്; 2.30 കോടി അനുവദിച്ചു; കടാശ്വാസം 284 പേര്‍ക്ക്
  • വയനാട് ജില്ലാ ഹോമിയോ ആശുപത്രിയ്ക്ക് ആയുഷ് കായകല്‍പ്പ് പുരസ്‌കാരം
  • പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംങ്ങിനിരയാക്കിയ സംഭവം: അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു
  • ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്.
  • യുവാവിനെ മാരകായുധം കൊണ്ട് പരിക്കേല്‍പ്പിച്ച സംഭവം: ഒളിവിലായിരുന്ന ഒരാള്‍ കൂടി അറസ്റ്റില്‍
  • വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട്; ജാഗ്രത പാലിക്കണം
  • കടമാന്‍തോട് പദ്ധതി; അനുകൂലിച്ചും എതിര്‍ത്തും ജനം.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show