ഉത്തരേന്ത്യയിലും കനത്തമഴ; ഡല്‍ഹിയില്‍ വന്‍ വെള്ളക്കെട്ട്

രാജ്യ തലസ്ഥാനത്ത് ഇന്നലെ മുതല്‍ തുടരുന്ന കനത്ത മഴയില്‍ ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഗാസിപൂര്‍ പഴം പച്ചക്കറി മാര്‍ക്കറ്റില്‍ വെള്ളം കയറി. പലയിടത്തും ഗതാഗതം തടസ്സപെട്ടു. പുല്‍പ്രഹ്ലാദ്പൂര്‍ അടിപ്പാതയിലെ വെള്ളക്കെട്ട് കാരണം എംബി റോഡ് അടച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു.ഇടിയോടു കൂടിയ കനത്ത മഴ ഇന്നും തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഡല്‍ഹി, ഗുരുഗ്രാം, ഗൊഹാന, ഹോഡല്‍, ഔറംഗബാദ്, പല്‍വാല്‍, ഫരീദാബാദ്, ബല്ലഭ്ഗാര്‍ഹ്, പാനിപ്പത്ത്, സൊഹാന എന്നിവിടങ്ങളിലെല്ലാം അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഉത്തരേന്ത്യയിലും മഴ ശക്തമായി തുടരുകയാണ്. ഉത്തര്‍പ്രദേശിലെ മഥുര, അലിഗഡ്, ഹാഥ്‌രസ്, ആഗ്ര എന്നിവിടങ്ങളിലെല്ലാം ഇന്ന് കനത്ത മഴ പെയ്യുമെന്നാണ് അറിയിപ്പ്. ഛത്തീസ്ഗഡിലെ ചമോലി ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുന്‍കരുതലിന്റെ ഭാഗമായി ബദരീനാഥ് യാത്ര നിര്‍ത്തിവെച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍