ചുരത്തിലെ വാഹനാപകടം: മരണപ്പെട്ടത് കൊടുവള്ളി സ്വദേശി; പരിക്കേറ്റ മൂന്നു പേര്‍ ചികിത്സയില്‍

താമരശ്ശേരി: ചുരത്തില്‍ ലോറിയില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കൊടുവള്ളി പെരിയാംതോട് ആര്‍ സി മുക്ക് രാരോത്ത് ചാലില്‍ റംഷ്ത്ത് (30) മരണപ്പെട്ടു. പിതാവ്: നാസര്‍, മാതാവ്: ഖദീജ. സഹോദരി: റംസീന.റംഷിത്ത് ഖത്തറില്‍ ജോലി ചെയ്തു വരികയായിരുന്നു.നാട്ടില്‍ അവധിക്കെത്തിയതാണ്. കൂടെ കാറില്‍ യാത്ര ചെയ്തിരുന്ന മൂന്നു പേര്‍ക്കും പരിക്കേറ്റിറ്റുണ്ട്. കൊടുവള്ളി സ്വദേശി ദില്‍ഷാദ്, കൊടുവള്ളി നെല്ലിക്കോത്ത് പറമ്പത്ത് ഷൈബിന്‍, താമരശ്ശേരി പരപ്പന്‍ പൊയിലിന് സമീപം അണ്ടോണ ആശാരിക്കണ്ടിയില്‍ എ കെ റഷീദ് എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.ഇന്നു വൈകുന്നേരം ചുരം ഒമ്പതാം വളവിന് താഴെയായിരുന്നു അപകടം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍