ഡിവൈഎഫ്‌ഐ ഇടപെടല്‍: പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനം ഉറപ്പാക്കും: മന്ത്രി വി.ശിവന്‍കുട്ടി
കല്‍പ്പറ്റ: പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടിയ വയനാട്ടിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും തുടര്‍പഠനം ഉറപ്പാക്കുമെന്നും അതിനാവശ്യമായ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുമെന്നും ഉറപ്പ് നല്‍കി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പ്ലസ് വണ്‍ പ്രവേശനം ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ഈ ഉറപ്പ് നല്‍കിയത്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ്, പ്രസിഡണ്ട് കെ.എം.ഫ്രാന്‍സിസ് എന്നിവര്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലെത്തിയാണ് നിവേദനം നല്‍കിയത്. പട്ടിവര്‍ഗ്ഗ വിഭാഗം കൂടുതല്‍ അധിവസിക്കുന്ന ജില്ല എന്ന നിലയില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ എണ്ണവും കൂടുതലാണ്. അതിനനുസരിച്ച് പ്ലസ് വണ്‍ സീറ്റുകള്‍ വയനാട്ടില്‍ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇത് പരിഹരിക്കാന്‍ വയനാടിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് പുതിയ സീറ്റുകളും ബാച്ചുകളും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഡിവൈഎഫ്‌ഐ നിവേദനം നല്‍കിയത്. പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള വയനാട് ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ ഉപരി പഠന സാധ്യതകളെക്കുറിച്ചും നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത വിദ്യാദ്യാസ പ്രവര്‍ത്തകരുടെ യോഗത്തില്‍ നിര്‍ദേശങ്ങള്‍ തയ്യാറാക്കിയിരുന്നു. ഈ നിര്‍ദ്ദേശങ്ങളടങ്ങിയ നിവേദനമാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ മന്ത്രിയ്ക്ക് കൈമാറിയത്.
മുഴുവന്‍ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടേയും ഉപരിപഠനവും ഉറപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും വയനാട്ടിലെ ഉപരിപഠനത്തിന് യോഗ്യത നേടിയവരുടെയും തുടര്‍ വിദ്യാഭ്യാസം ഉറപ്പ് വരുത്താന്‍ ഇടപെടലുണ്ടാകുമെന്നുമാണ് മന്ത്രി ഉറപ്പ് നല്‍കി.
വയനാടിന്റെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ക്രിയാത്മകമായ ഇടപെടലിന് തയ്യാറായ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്തു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍