കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടന്‍

ഡല്‍ഹി: കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടന്‍. നാല് ആറ് ആഴ്ച്ചക്കുള്ളില്‍ അംഗീകാരം ലഭിക്കുമെന്ന് ലോകാരോഗ്യസംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ അറിയിച്ചു. മൂന്നാംഘട്ട പരീക്ഷണ ഡേറ്റ പ്രതീക്ഷ നല്‍കുന്നതാണെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. കൊവാക്‌സിന്‍ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായാണ് വിലയിരുത്തല്‍.അടുത്തിടെയാണ് കൊവാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഡേറ്റ ഭാരത് ബയോട്ടെക്ക് പുറത്തുവിട്ടത്. കൊവാക്‌സിന്‍ 77.8 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തല്‍. ബ്രസീല്‍, മെക്‌സിക്കോ, ഇറാന്‍, ഫിലിപ്പീന്‍സ് അടക്കം 16 രാജ്യങ്ങളിലാണ് നിലവില്‍ കൊവാക്‌സിന്‍ ഉപയോഗിക്കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍