വാക്‌സിന്‍ വാങ്ങാന്‍ നടപടി തുടങ്ങി, വാക്‌സിന്‍ എല്ലാവരും സ്വീകരിക്കണം : മുഖ്യമന്ത്രി
സംസ്ഥാനത്ത് വാക്‌സിന്‍ വാങ്ങാന്‍ നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ കമ്പനിയുമായി ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.18 മുതല്‍ 45 വരെയുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ മെയ് ഒന്ന് മുതല്‍ ആരംഭിക്കും. 95 ശതമാനം രോഗ സാധ്യത വാക്‌സിന്‍ കുറയ്ക്കും.എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. വാക്‌സിന്‍ എടുത്തവര്‍ അലംഭാവത്തോടെ നടക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
വാക്‌സിനേഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മതിയാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്‌പോട്ട് രജിസ്‌ട്രേഷന്‍ നേരത്തെ നടത്തിയവര്‍ക്ക് വാക്‌സിന്‍ ലഭിക്കും. ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചവര്‍ ആശങ്കപ്പെടേണ്ടെന്നും 12 ആഴ്ച വൈകി വരെ കൊവിഷീല്‍ഡ് രണ്ടാം ഡോസ് സ്വീകരിക്കാന്‍ സമയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ വാക്‌സിനേഷന്‍ സെന്ററുകളില്‍ തിരക്ക് കൂട്ടണ്ട. വാക്‌സിന്‍ കേന്ദ്രങ്ങളില്‍ തിരക്കൊഴിവാക്കാന്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍