പനമരത്ത് ബൈക്കപകടത്തില്‍ യുവാവ് മരിച്ചു; സഹയാത്രികനായ കുട്ടിക്ക് ഗുരുതര പരിക്ക്
പനമരം: പനമരം ആര്യന്നൂര്‍ നടയില്‍ ബൈക്കപടത്തില്‍ യുവാവ് മരിച്ചു. അഞ്ചുകുന്ന് മുക്രി വീട്ടില്‍ ഉവൈസ് (19) ആണ് മരിച്ചത്. ബൈക്കിന് പിന്നില്‍ യാത്ര ചെയ്യുകയായിരുന്ന പനമരം മേച്ചേരി ചക്കരാട്ടുവളപ്പില്‍ മുജീബിന്റെ മകന്‍ അമീന്‍ റഹ്മാന്‍ (11) നെ ഗുരുതര പരിക്കുകളോടെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ബൈക്ക് പിക്കപ്പ് ജീപ്പിനിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അമീന്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറിയതായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍