OPEN NEWSER

Monday 05. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സര്‍വ്വേ ഫലങ്ങള്‍ സി.പി.എമ്മിന്റെ പി.ആര്‍ വര്‍ക്കിന്റെ ഉത്പ്പന്നം: കെ.സി വേണുഗോപാല്‍

  • S.Batheri
21 Mar 2021

 

ബത്തേരി: സി.പി.എമ്മിന്റെ പി.ആര്‍ വര്‍ക്കിന്റെ ഉല്‍പ്പന്നമാണ് സര്‍വ്വേ ഫലങ്ങളെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം. പി ആരോപിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരാശരി രണ്ടര ലക്ഷം വോട്ടര്‍മാര്‍ വരുന്ന ഒരു മണ്ഡലത്തില്‍ നിന്ന് വെറും1500 പേരില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മുമ്പാണ്  അഭിപ്രായ സര്‍വ്വേ നടന്നത്.സ്ഥാനാര്‍ത്ഥി മികവ് പോലും പരിശോധിക്കാതെ ഫലം പ്രഖ്യാപിക്കുന്ന സര്‍വ്വേ ഏജന്‍സികളെ യു. ഡി.എഫ് അവഗണിക്കുകയാണ്. സര്‍വ്വേ ഫലം എക്കാലവും കൃത്യമാകുമായിരുന്നെങ്കില്‍ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പരാജയപ്പെടുമെന്ന് പറഞ്ഞ നിധീഷ് കുമാര്‍ ബീഹാറില്‍ മുഖ്യമന്ത്രി ആവുകയില്ലായിരുന്നു. സര്‍വ്വേക്കു ശേഷം വന്ന മികച്ച സ്ഥാനാര്‍ത്ഥികളും പാവങ്ങളെ ചേര്‍ത്ത് പിടിക്കുന്ന പ്രകടനപത്രികയും യു.ഡി.എഫിനെ അധികാരത്തിലേറ്റുമെന്നും അദ്ദേഹം. 

ബഫര്‍ സോണ്‍, റെയില്‍വേ, രാത്രിയാത്ര നിരോധനം, ചുരം ബദല്‍ തുരങ്ക പാത തുടങ്ങി വയനാട്ടുകാരുടെ പ്രധാന പ്രശ്‌നങ്ങളിലെല്ലാം ഇടതു സര്‍ക്കാര്‍ വയനാട്ടുകാരെ വഞ്ചിച്ചിരിക്കുകയാണ്.കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ബഫര്‍ സോണിനായുള്ള കരട് വിജ്ഞാപനം പുറത്തിറക്കിയതെന്ന് കേന്ദ്ര മന്ത്രിയാണ് പാര്‍ലമെന്റില്‍ പ്രസ്താവിച്ചത്.കഴിഞ്ഞ 5 വര്‍ഷക്കാലം വയനാടിനെ തുടര്‍ച്ചയായി അവഗണിച്ച പിണറായി സര്‍ക്കാരിനെതിരെയുള്ള ജനവിധിയാവും തിരഞ്ഞെടുപ്പെന്നും  കെ സി വേണുഗോപാല്‍ പറഞ്ഞു.

നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു.ഐ സി ബാലകൃഷ്ണന്‍, കര്‍ണാടക മുന്‍ മന്ത്രിയും എ ഐ സി സി നിരീക്ഷകനുമായ യു ടി ഖാദര്‍, കെ പി സി സി സെക്രട്ടറി കെ കെ അബ്രഹാം, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എന്‍ ഡി അപ്പച്ചന്‍, പി വി ബാലചന്ദ്രന്‍, കെ എല്‍ പൗലോസ്, പി പി അയ്യൂബ്, എം എ അസൈനാര്‍, കെ കെ വിശ്വനാഥന്‍, ഉമ്മര്‍ കുണ്ടാട്ടില്‍, ജോസഫ് പെരുവേലില്‍, സി പി വര്‍ഗീസ്, അബ്ദുള്ള മാടക്കര, ഇ എ ശങ്കരന്‍, പി വി ഉണ്ണി, കെ എവര്‍ഗീസ്,

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പുല്‍പ്പള്ളിയിലെ കൊലപാതകം: രണ്ട് പേര്‍ അറസ്റ്റില്‍
  • 2 കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • വയനാട് ജില്ലാതല പട്ടയ മേള നാളെ ; മന്ത്രി ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്യും
  • യുവാവ് പുഴയില്‍ മുങ്ങി മരിച്ചു.
  • മദ്യലഹരിയില്‍ തര്‍ക്കം: രണ്ടുപേര്‍ക്ക് വെട്ടേറ്റു; ഒരാള്‍ മരിച്ചു; പ്രതികള്‍ പിടിയില്‍
  • മദ്യലഹരിയില്‍ തര്‍ക്കം: രണ്ടുപേര്‍ക്ക് വെട്ടേറ്റു; പ്രതികള്‍ പിടിയില്‍
  • തെരഞ്ഞെടുപ്പിന് ഓടിയ വാഹനങ്ങളുടെ കുടിശ്ശിക തുക അനുവദിച്ച് ധനവകുപ്പ്
  • മാനന്തവാടി ഫയര്‍ സ്‌റ്റേഷന് ശാപമോക്ഷം ;പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിച്ചു
  • വയനാട് ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന്‍ മുട്ടിലില്‍ ഉദ്ഘാടനം ചെയ്തു
  • കര്‍ഷകര്‍ക്കുള്ള മുഴുവന്‍ സേവനങ്ങളും സ്മാര്‍ട്ട് കാര്‍ഡ് വഴി ലഭ്യമാക്കും: മന്ത്രി അഡ്വ ടി സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show