OPEN NEWSER

Friday 04. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തണല്‍ മരം മുറിച്ചതില്‍ വ്യാപക പ്രതിഷേധം

  • S.Batheri
13 Mar 2021

 

പുല്‍പ്പളളി: വേനല്‍ക്കാലത്ത് പാതയോരത്തെ തണല്‍ മരം മുറിച്ചതില്‍ വ്യാപക പ്രതിഷേധം. പുല്‍പ്പള്ളി മുള്ളന്‍കൊല്ലി റോഡില്‍ പോലീസ് സ്‌റ്റേഷന് സമീപം സ്വകാര്യ കെട്ടിടത്തിന് മുന്നിലെ മരമാണ് മുറിച്ചത്. ഗുഡ്‌സ്,ടെമ്പോ ഡ്രൈവര്‍മാരുടെ സ്റ്റാന്റായിരുന്ന ഇവിടുത്തെ തൊഴിലാളികള്‍ നട്ട തണല്‍ മരമാണ് സമീപത്തെ കെട്ടിട ഉടമയുടെ ഒത്താശയോടെ മുറിച്ചതെന്ന് ഡ്രൈവര്‍മാര്‍ ആരോപിച്ചു. തണല്‍മരം ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മുറിച്ചുമാറ്റിയതില്‍ നടപടി വേണമെന്നും, തണല്‍മരത്തിന് മുന്‍വശത്തായുള്ള പോലീസ് സ്‌റ്റേഷനിലെ സി.സി ടിവി പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പുല്‍പ്പള്ളി പോലീസ് സ്‌റ്റേഷനിലും, വില്ലേജിലും, വനം വകുപ്പിനും, ജില്ലാ കലക്ടര്‍ക്കും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവം വിവാദമായതോടെ പ്രശ്‌നങ്ങള്‍ ഒതുക്കി തീര്‍ക്കാനുളള ശ്രമം ശക്തമായിട്ടുണ്ടെന്നും പാതയോരത്ത് ഭീഷണിയായി നില്‍ക്കുന്ന ഉണക മരങ്ങള്‍ മുറിച്ചു മാറ്റാന്‍ അനുമതി നല്‍കാത്തവരാണ് ടൗണിലെ നിരവധി പേര്‍ക്ക് തണല്‍ നല്‍കിയിരുന്ന മരം മുറിക്കാന്‍ അനുമതി നല്‍കിയതെന്നും ഇവര്‍ ആരോപിച്ചു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
  • എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show