രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകള്‍

രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 23, 285 പ്രതിദിന പോസിറ്റീവ് കേസുകളും , 117 മരണവും റിപ്പോര്‍ട്ട് ചെയ്തു.മഹാരാഷ്ട്രയില്‍ അതിരൂക്ഷ രോഗവ്യാപനമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്ടോബറിന് ശേഷം സംസ്ഥാനത്ത് 14,317 പോസിറ്റീവ് കേസുകളും 57 മരണവും റിപ്പോര്‍ട്ട് ചെയ്തു.നാഗ്പൂരില്‍ മാര്‍ച്ച് 15 മുതല്‍ 21 വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പഞ്ചാബിലെ ലുധിയാനയില്‍ ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി .രാത്രി 11 മണി മുതല്‍ 5 മണി വരെയാണ് നിയന്ത്രണം. അതേസമയം കേരളത്തില്‍ തുടര്‍ച്ചയായി പോസിറ്റീവ്റ്റി നിരക്ക് കുറയുകയാണ്.രാജ്യത്ത് അകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 2 കോടി 61 ലക്ഷം കടന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍