അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് നന്ദി.., ആ ജീവന്‍ തിരിച്ചു നല്‍കിയതിന് ..!

മുട്ടില്‍: പന്ത്രണ്ട് അടിയോളം താഴ്ചയുള്ള മഴവെള്ള സംഭരണിക്കുള്ളില്‍ കുടുങ്ങി മരണത്തോട് മല്ലടിച്ചിരുന്ന യുവാവിന് തക്ക സമയത്ത് രക്ഷാകരങ്ങളുമായി അഗ്‌നിശമന സേനാംഗങ്ങളെത്തി. മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജിലെ മഴവെള്ള സംഭരണി വൃത്തിയാക്കുന്നതിനിടയില്‍ ശ്വാസം കിട്ടാതെ കുടുങ്ങി അബോധാവസ്ഥയിലായ ചുള്ളിയോട് അഞ്ചാംമൈല്‍ സ്വദേശി അഷ്‌റഫ് (35) ആണ് മരണത്തിന്റെ വക്കില്‍ നിന്നും കഷ്ടിച്ച് കരകയറിയത്. ഓക്‌സിജന്‍ സിലിണ്ടറുമായി മാന്‍ഹോളിന് സമാനമായ സംഭരണിക്കുള്ളിലേക്കിറങ്ങിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ദീപ്ത് ലാല്‍ ആണ് അഷ്‌റഫിനെ സാഹസികമായി പുറത്തെടുത്തത്. തുടര്‍ന്ന് ആശുപത്രിയെത്തും വരെ സി.പി.ആര്‍ നല്‍കിയാണ് അഷ്‌റഫിന്റെ ജീവന്‍ പിടിച്ചു നിര്‍ത്തിയത്.അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി. പി രാമചന്ദ്രന്‍ സാറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളാണ് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍