നവീകരിച്ച സയന്‍സ് ലാബ് ഉദ്ഘാടനം ചെയ്തു
നീര്‍വാരം: നീര്‍വാരം ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ കേരള സര്‍ക്കാരിന്റെ 2018- 19 വര്‍ഷത്തെ പ്ലാന്‍ ഫണ്ടുപയോഗിച്ച് നവീകരിച്ച സയന്‍സ് ലാബിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു.വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ് അധ്യക്ഷനായിരുന്നു. ധനകാര്യ വകുപ്പ് മന്ത്രി ടി.എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് മുഖ്യാതിഥിയായിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഷാജഹാന് ഐ എ എസ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് സ്കൂള്‍ അങ്കണത്തില്‍ നടത്തിയ ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശ് ഫലകം അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം നിഖില പി ആന്റണി ഗ്രാമ പഞ്ചായത്തംഗം കല്യാണി ബാബു പനമരം ഗ്രാമ പഞ്ചായത്ത് മെമ്പറും പി.ടി എ പ്രസിഡന്റുമായ വാസു അമ്മാനി , പ്രിന്‍സിപ്പാള്‍ റാണി ജെ, ഡയറ്റ് ലക്ചറര്‍ ഷീജ ടി ആര്., മത്തായി പി.ടി , സെമന്ത ജെ ഫിലോമിന , ലേഖ പി.വി ,മുതലായവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു . സ്റ്റാഫ് സെക്രട്ടറി രാജേഷ് എസ് നന്ദി പ്രകാശിപ്പിച്ചു .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍