രഞ്ജന്‍ ഗോഗോയ്‌ക്കെതിരായ പീഡന പരാതി അവസാനിപ്പിച്ചു

ഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരേ സ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ദുരൂഹതയുണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. ജസ്റ്റീസ് എ.കെ.പട്‌നായിക്കിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് കോടതിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരാതിയില്‍ ഗൂഢാലോചന തള്ളിക്കളയാന്‍ കഴിയില്ലെന്നും കൂടുതല്‍ പരിശോധന വേണമെന്നുമായിരുന്നു സമിതിയുടെ നിര്‍ദ്ദേശം. പൗരത്വ രജിസ്റ്റര്‍ കേസില്‍ ഗോഗോയ് എടുത്ത നിലപാടാവും ഗൂഢാലോചനയ്ക്ക് കാരണമെന്ന് ഇന്റലിജന്‍സ് ബ്യൂറോ അറിയിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.എന്നാല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ജസ്റ്റീസ് എസ്.ജെ.കൗള്‍ അധ്യക്ഷനായ ബെഞ്ച് രണ്ടു വര്‍ഷം പഴക്കമുള്ള കേസായതിനാല്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് നിലപാടെടുത്തു. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സൂക്ഷിക്കാനും കോടതി തീരുമാനിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍