തലസ്ഥാനം യുദ്ധക്കളം; കെ.എസ്.യു മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം

തിരുവനന്തപുരം: സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ ചോദ്യം ചെയ്ത് കെ.എസ്.യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് തലസ്ഥാനത്തെ യുദ്ധക്കളമാക്കി. വനിതാ പ്രവര്‍ത്തകരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഏതാണ്ട് ഒരു മണിക്കൂറോളം സെക്രട്ടറിയേറ്റ് പരിസരത്ത് യുദ്ധസമാന സാഹചര്യമായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്തിന്റെ നേതൃത്വത്തില്‍ എത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ്.ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ പ്രതിഷേധക്കാര്‍ കന്റോണ്മെന്റ് ഗേറ്റിന് മുന്നിലെ ബാരിക്കേഡ് മറികടന്ന് സെക്രട്ടറിയേറ്റിനുള്ളില്‍ കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.നിരവധി തവണ പോലീസ് ലാത്തിവീശിയെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയാറായില്ല. സെക്രട്ടറിയേറ്റ് വളപ്പില്‍ നിന്ന് പോലീസുകാരും റോഡില്‍ നിന്നും പ്രതിഷേധക്കാരും കല്ലും കസേരയും പരസ്പരം വലിച്ചെറിഞ്ഞു. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്തംഗവുമായ സ്‌നേഹ ഉള്‍പ്പടെയുള്ളവര്‍ക്ക് തലയ്ക്ക് ലാത്തിയടിയേറ്റിട്ടുണ്ട്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് അഭിജിത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍