OPEN NEWSER

Wednesday 07. Jan 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാകാന്‍ സാധ്യത ;മാനന്തവാടി ജില്ലാശുപത്രിയില്‍ പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചേക്കുമെന്ന് സൂചന 

  • Mananthavadi
14 Jan 2021

മാനന്തവാടി: വയനാട്ടുകാരുടെ കാത്തിരിപ്പിന് വിരാമമിട്ട് വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാകുമെന്ന് സൂചനകള്‍. മാനന്തവാടി ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ കീഴിലുളള ബോയ്‌സ് ടൗണിലെ സ്ഥലത്ത് മറ്റ് സേവനങ്ങള്‍ ആരംഭിക്കുമെന്നുമാണ് സൂചനകള്‍ ലഭിക്കുന്നത്. നാളെ നടക്കുന്ന സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തില്‍ വയനാട് മെഡിക്കല്‍ കോളേജും ഉള്‍പ്പെട്ടേക്കുമെന്നാണ് പ്രാഥമിക സൂചനകള്‍. ഇതുമായി ബന്ധപ്പെട്ട്  മാനന്തവാടി എം.എല്‍.എ ഒ ആര്‍ കേളു കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് മന്ത്രിയുമായി അവശ്യരേഖകളുമായി ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിരുന്നു. എന്തായാലും വയനാടിന് ശുഭവാര്‍ത്തയുമായി നാളത്തെ ബജറ്റ് വരുമെന്നാണ് വയനാട്ടുകാരുടെ പ്രതീക്ഷ

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മദ്യപിച്ച് വാഹനമോടിച്ച് അപകടം; ഡ്രൈവര്‍ക്കെതിരെ കേസ്
  • കൈതക്കലിലെ ബൈക്കപകടം: പരിക്കേറ്റയാള്‍ മരിച്ചു
  • വിരകള്‍ക്ക് ഇരയാകാതിരിക്കാന്‍ വിരവിമുക്ത ദിനാചരണം; ജില്ലാതല ഉദ്ഘാടനം നടത്തി
  • വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
  • കഞ്ചാവും മാഹി മദ്യവുമായി വയോധികന്‍ പിടിയില്‍
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു: മന്ത്രി ഒ.ആര്‍ കേളു
  • കാട്ടുതേനിന്റെ മധുരത്തിനൊപ്പം ദുര്‍ബല ജനവിഭാഗത്തിന് കരുതല്‍; സഹ്യ ഡ്യൂ തേന്‍ സംസ്‌കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു
  • തിരുനെല്ലി സര്‍വ്വീസ് സഹകരണ ബാങ്ക് തിരുനെല്ലി, തൃശിലേരി ദേവസ്വങ്ങളുടെ നിക്ഷേപതുക തിരിച്ച് നല്‍കി: ബാങ്ക് ഭരണസമിതി
  • ബിവറേജിലേക്ക് മദ്യവുമായി പോയ ലോറി മറിഞ്ഞു; പുല്‍പ്പള്ളി സ്വദേശിയായ ഡ്രൈവര്‍ മരിച്ചു
  • പുല്‍പ്പള്ളിയില്‍ വീട് കുത്തിതുറന്ന് വന്‍ മോഷണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show