പനമരം പൗരസമിതി രൂപവത്കരിച്ചു
പനമരം: പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ജനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാന്‍ പനമരം പൗരസമിതി രൂപവത്കരിച്ചു. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുക, നാടിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കുമായി പോരാടുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുകയാണ് ലക്ഷ്യം. പനമരത്ത് ചേര്‍ന്ന യോഗത്തില്‍ സി.എസ്. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.എം.ആര് രാമകൃഷ്ണന് (ചെയര്മാന്), റസാഖ്. സി പച്ചിലക്കാട്, വി.ബി. രാജന് (വൈസ്.ചെയര്ന്മാര്), കെ.സി സഹദ് (കണ്‍വീനര്‍), ഖാദര്‍കുട്ടി കാര്യാട്ട്, അജ്മല്‍ തിരുവാള്‍ (ജോ.കണ്‍വീനര്‍മാര്‍), സി.എസ്.അനില്‍കുമാര്‍ (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍