വന്യജീവി ആടുകളെ ആക്രമിച്ചു കൊന്നു

പുല്‍പ്പള്ളി: പുല്‍പ്പള്ളി കാപ്പിസെറ്റ് കോളനിയിലെ ജോയിയുടെ കൂട്ടില്‍ കെട്ടിയിരുന്ന ആടിനെയാണ് വന്യമൃഗം ജീവി ആക്രമിച്ചു കൊന്നത്. കഴിഞ്ഞദിവസം കാപ്പിസെറ്റിലെ ശിവരാജന്റെ ആടിനെയും വന്യജീവി ആക്രമിച്ചു കൊന്നിരുന്നു. കടുവയാണോ പുലിയാണോ ആടുകളെ ആക്രമിച്ചുകൊന്നതെന്ന് പരിശോധനയ്ക്ക് ശേഷമേ പറയാന്‍ കഴിയുകയുള്ളൂവെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ആടിനെ ആക്രമിച്ചുകൊന്ന സ്ഥലത്ത് ക്യാമറകള്‍ സ്ഥാപിക്കാനും വനം വകുപ്പ് നടപടി സ്വീകരിച്ചു.വന്യജീവി ജനവാസ കേന്ദ്രത്തിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടികൂടുന്നത് വ്യാപകമായ സാഹചര്യത്തില്‍ ജനങ്ങളുടെ ഭീതി അകറ്റുന്നതിന് ആവശ്യമായ നടപടി വനവകുപ്പ് അടിയന്തരമായി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് അംഗം മണി പാമ്പനാല്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍