വയനാട് ചുരത്തില്‍ ബസ്, ജീപ്പ്, ലോറി കൂട്ടിയിടിച്ചു; ആര്‍ക്കും പരിക്കില്ല; ഗതാഗതം തടസ്സപ്പെട്ടു

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിലെ ചിപ്പിലിത്തോടിനും ഒന്നാം വളവിനും ഇടയിലായി ലോറിയും കെ.എസ്.ആര്‍.ടി.സി ബസ്സും ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസ്സ് ജീപ്പിനെ മറി കടക്കുന്നതിനിടെ ചുരം കയറി വരികയായിരുന്ന ലോറിയുമായും, തുടര്‍ന്ന് ജീപ്പുമായും കൂട്ടിയിടിക്കുകയായിരുന്നു. വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഒരു മണിക്കൂറോളം ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും അടിവാരം പോലീസും ചേര്‍ന്ന് ക്രെയിനിന്റെ സഹായത്തോടെ വാഹനങ്ങള്‍ റോഡില്‍ നിന്നും മാറ്റിയാണ്, ഗതാഗതം പുനഃസ്ഥാപിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍