കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ മരണപ്പെട്ടു

ബത്തേരി: എ.ആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായിരുന്ന വാകേരി നടൂര്‍ വീട്ടില്‍ കരുണാകരന്‍ (48) ആണ് രിച്ചത്. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് അസംപഷന്‍ സ്‌കൂളില്‍ സജ്ജീകരിച്ച ഇലക്ഷന്‍ സ്‌ട്രോങ് റൂമിന്റെ സുരക്ഷയ്ക്കായി നിയോഗിച്ച ഇദ്ദേഹം ഉച്ചയോടെ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ബത്തേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് വൈകുന്നേരം മൂന്നേ മുക്കാലോടെ മരണപ്പെടുകയായിരുന്നു. ഭാര്യ: സുനിത. മകള്‍: കീര്‍ത്തന


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍