3390000 രൂപയുടെ കുഴല്‍പ്പണം പിടികൂടി

മുത്തങ്ങ: വയനാട് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി വി.രജികുമാറും ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും, ബത്തേരി എസ്.ഐ കെ.എന്‍ കുമാരനും, എ.എസ്.ഐ ഉമ്മര്‍ടി.കെ യും സംഘവും മുത്തങ്ങ തകരപ്പാടിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ യാതൊരു വിധ രേഖകളുമില്ലാതെ കടത്തിയ കുഴല്‍ പ്പണം പിടികൂടി. 3390000(മുപ്പത്തി മൂന്ന് ലക്ഷത്തി തൊണ്ണൂറായിരം) രൂപയാണ് പിടികൂടിയത്. മൈസൂര്‍ ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്കു വന്ന കെ.എല്‍ 73 എ 1809 നമ്പര്‍ നാഷണല്‍ പെര്‍മ്മിറ്റ് ലോറിയില്‍ കടത്തുകയായിരുന്നു പണം.സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറായമീനങ്ങാടി വാളവയല്‍ മൂന്നാനക്കുഴി പുള്ളൂര്‍കുടിയില്‍ പി.ഡി രാജു(55), മീനങ്ങാടി ചെണ്ടക്കുനി അമ്പലപ്പറമ്പില്‍ എ.ഷാഹുല്‍ ഹമീദ് (38) എന്നിവരെ അറസ്റ്റുചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍