ചെണ്ടകൊട്ടി പാട്ടുപാടി വേറിട്ട പ്രചരണവുമായി ഒരു സ്ഥാനാര്‍ത്ഥി ..!

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ എസ്.സി സംവരണ സീറ്റില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചന്ദ്രബാബു വാര്‍ഡില്‍ വോട്ടര്‍മാരെ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനായി സ്വീകരിച്ച മാര്‍ഗം വേറിട്ടതാകുന്നു. നാടന്‍പാട്ട് കലാകാരനായ ചന്ദ്രബാബു വീടുകളില്‍ ചെന്ന് പാട്ടുപാടിയും ചെണ്ടകൊട്ടിയുമാണ് തന്റെ പ്രചരണം വേറിട്ടതാക്കുന്നത്. വീടുകളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു ചെന്നതിന് ശേഷം വീട്ടുകാര്‍ക്കായി ഒരു നാടന്‍പാട്ട് പാടിയ ശേഷമാണ് ചന്ദ്രബാബു അവിടെ നിന്നും മടങ്ങുന്നത്. നാടന്‍ പാട്ടിലും ചെണ്ടമേളത്തിലും കഴിവു തെളിയിച്ച ചന്ദ്രബാബു സുരഭിക്കവല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാട്ടറിവ് വാമൊഴി പാട്ടുകൂട്ടത്തിന്റെ സജീവ പ്രവര്‍ത്തകനാണ്. ഗോത്രകലാകാരന്‍മാരടക്കം 18 പേരടങ്ങിയ സംഘം ജില്ലയില്‍ വിവിധയിടങ്ങളില്‍ ഗാനമേളകള്‍ നടത്തിയിട്ടുണ്ട്. കാലം കാതോര്‍ത്ത നാടന്‍ പാട്ടുകളുമായി 10 വര്‍ഷമായി ഇവര്‍ ജില്ലയില്‍ നിറഞ്ഞു നില്‍ക്കുന്നു.1991 ല്‍ ചെണ്ടമേളം അഭ്യസിച്ച് വന്ന ചന്ദ്രബാബു അന്നു മുതല്‍ ആ മേഖലയിലും കഴിവ് തെളിയിക്കുന്നുണ്ട്. പൊതുപ്രവര്‍ത്തകനായ ചന്ദ്രബാബു ആദ്യമായിട്ടാണ് മത്സരത്തിനിറങ്ങുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍