OPEN NEWSER

Tuesday 01. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

'പുത്തനുടുപ്പും പുസ്തകവും' പദ്ധതി ഉദ്ഘാടനം ചെയ്തു

  • S.Batheri
14 Nov 2020

മീനങ്ങാടി: സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള ചില്‍ഡ്രന്‍സ് ഡേ ചലഞ്ചിന്റെ ഭാഗമായി ആവിഷ്‌കരിച്ച 'പുത്തനുടുപ്പും പുസ്തകവും' പദ്ധതിയുടെ വയനാട്  ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐ.പി.എസ് നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികളില്‍ സാമൂഹിക ബോധവും, സേവനമനോഭാവവും വളര്‍ത്തിയെടുക്കുന്നതില്‍ എസ്.പി.സി വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണെന്ന് അവര്‍ പറഞ്ഞു. മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ എസ്.പി.സി ജില്ലാ നോഡല്‍ ഓഫീസര്‍ വി. രജി കുമാര്‍ അധ്യക്ഷത വഹിച്ചു. 

മീനങ്ങാടി എസ്.എച്ച്.ഒ കെ.കെ.  അബ്ദുല്‍ ഷെരീഫ് ,ജില്ലാ എ.ഡി.എന്‍.ഒ   എം.സി സോമന്‍,പ്രിന്‍സിപ്പാള്‍ ഷിവി കൃഷ്ണന്‍, സലിന്‍ പാല, കെ.വി.രാജേന്ദ്രന്‍, റജീന ബക്കര്‍, ടി.മഹേഷ് കുമാര്‍, പി.എം അതുല്യ എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി നിര്‍ഭയ കണിയാമ്പറ്റ, പഴശ്ശി ബാലമന്ദിരം തോണിച്ചാല്‍, ടി.കെ.എം ഓര്‍ഫനേജ് പന്തിപ്പൊയില്‍, സെന്റ് റോസല്ലോ സ് സ്പീച്ച് ആന്റ് ഹിയറിംഗ് പൂമല,പ്രേരണ സ്‌പെഷ്യല്‍ സ്‌കൂള്‍ പുളിയാര്‍ മല എന്നി സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വസ്ത്രങ്ങള്‍, പഠനോപകരണങ്ങള്‍, കായികോപകരണങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ വിതരണം ചെയ്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
  • വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
  • വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം
  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show