OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തൊഴുത്തില്‍ കയറിയ കടുവ കറവപശുവിനെ കൊന്നു

  • S.Batheri
20 Oct 2020

ബത്തേരി:പഴൂര്‍ മുണ്ടക്കൊല്ലി കരുവള്ളി വട്ടതൊട്ടിയില്‍ രാഘവന്റെ മൂന്ന് വയസ്സോളം പ്രായമുള്ള കറവ പശുവിനെയാണ് കടുവ കൊന്നത്. രണ്ട്പശുക്കളാണ് രാഘവനുണ്ടായിരുന്നത്. പുലര്‍ച്ചെ പശുവിന്റെ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയ വീട്ടുകാരാണ് പശുവിന്റെ ജഢം ആദ്യം കണ്ടത്. പശുവിനെയും വലിച്ചു കൊണ്ട്  കാട്ടിലേക്ക് പോകുന്നതിനിടെ വീട്ടുകാര്‍ എണീറ്റ് ലൈറ്റിട്ടതോടെ തൊഴുത്തിന്  സമീപത്തെ ചാണക കുഴിയില്‍ പശുവിന്റെ ജഢം ഉപേക്ഷിച്ച് കടുവ കടന്നു കളയുകയായിരുന്നു. 20 ലിറ്ററോളം പാല്‍ കറന്നിരുന്ന പശുവാണ് കൊല്ലപ്പെട്ടത്. വീട്ടുകാരുടെ ഏക വരുമാന മാര്‍ഗ്ഗമായിരുന്നു ഈ പശുവെന്നും പറയുന്നു. സ്ഥലത്തെത്തിയ വനപാലകര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. അര്‍ഹമായ നഷ്ട പരിഹാരം കര്‍ഷകന് നല്‍കുമെന്ന് വനപാലകര്‍ അറിയിച്ചിട്ടുണ്ട്.പ്രദേശത്തുണ്ടായ കടുവാ ആക്രമണത്തില്‍ നാട്ടുകാരും ആശങ്കയിലായിരിക്കുകയാണ്. തങ്ങളുടെയും, വളര്‍ത്ത് മൃഗങ്ങളുടേയും ജീവന് സുരക്ഷ ഒരുക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show