ജനവാസ കേന്ദ്രത്തില്‍ പുലിയിറങ്ങി ;നാട്ടുകാര്‍ ആശങ്കയില്‍
മീനങ്ങാടി:മീനങ്ങാടി കൃഷ്ണഗിരി പത്മശ്രീ കവലക്ക് സമീപം പുലിയിറങ്ങി.സമീപത്തെ വീട്ടില്‍ സ്ഥാപിച്ച സിസി ടിവിയിലാണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്.ഇന്ന് രാവിലെ 6 മണിയോടെ കൃഷിയിടത്തില്‍ നിന്നും റോഡ് മുറിച്ച് സമീപത്തെ റബര്‍ തോട്ടത്തിലേക്ക് കടക്കുന്നതാണ് സിസി ടിവി ദൃശ്യങ്ങളിലുള്ളത്. പന്നി ശല്യത്താല്‍ പൊറുതിമുട്ടുന്ന പ്രദേശത്ത് പുലിയിറങ്ങിയതോടെ ഭീതിയിലാണ് നാട്ടുകാര്‍.വനം വകുപ്പ് സ്ഥലത്തെത്തി ദൃശ്യങ്ങള്‍ പരിശോധിച്ച് ജനവാസ കേന്ദ്രത്തിലിറങ്ങിയത് പുലിയാണെന്ന് സ്ഥിരീകരിച്ചു.
.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍