റേഷന്‍ കടകളുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു
മാനന്തവാടി:ദ്വാരകയിലെ റേഷന്‍ കടയുടമ നിസാറിന്റെ കെല്ലൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ കരിഞ്ചന്തയില്‍ വില്‍ക്കാനുള്ള റേഷനരി കണ്ടെത്തിയ സംഭവത്തില്‍ നടപടികളുമായി സിവില്‍ സപ്ലൈസ് അധികൃതര്‍. സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തില്‍ തന്നെ വീഴ്ച കണ്ടെത്തിയ റേഷന്‍ കടകളുടെ ലൈസന്‍സ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതായി താലൂക്ക് സപ്ലൈ ഓഫീസര്‍ പി ഉസ്മാന് അറിയിച്ചു.ദ്വാരകയിലും, കെല്ലൂരിലും പ്രവര്‍ത്തിച്ചു വന്നിരുന്ന ഏ ആര് ഡി 35, 40 നമ്പര്‍ റേഷന്‍ കടകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്.പ്രസ്തുത റേഷന്‍ കടകളിലെ ഗുണഭോക്താക്കള്‍ക്ക് റേഷന്‍ മുടങ്ങാതിരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍